Image

സോഷ്യല്‍ മലയാളി കള്‍ച്ചറല്‍ കൂട്ടായ്മ റിയാദ് പതിനൊന്നാം വാര്‍ഷികം ആഘോഷിച്ചു.

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 02 December, 2023
സോഷ്യല്‍ മലയാളി കള്‍ച്ചറല്‍ കൂട്ടായ്മ റിയാദ് പതിനൊന്നാം വാര്‍ഷികം ആഘോഷിച്ചു.

റിയാദ്: ആതുര സേവനരംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ഒലയിലെ സ്‌പെഷ്യലൈസഡ് മെഡിക്കല്‍ സെന്റര് ഹോസ്പിറ്റല്‍ മലയാളി ജീവനക്കാരുടെ റിയാദിലെ ഏക കൂട്ടായ്മയായ സോഷ്യല്‍ മലയാളി കള്‍ച്ചറല്‍ കൂട്ടായ്മ (എസ് എം സി കെ) യുടെ പതിനൊന്നാമത് വാര്‍ഷിക ആഘോഷം മലാസിലെ പെപ്പര്‍ ട്രീ ഓഡിറ്റോറിയത്തില്‍ നടന്നു ആഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കോട്ടുകാട് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡണ്ട് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി, ഡൊമനിക് സാവിയോ (റിയാദ് ടാക്കീസ് ) അലി ആലുവ, ജയ്‌സണ്‍ തോമസ്, അജീഷ് രവി, അഹമ്മദ് കുട്ടി, മുരുകന്‍ പിള്ള,എല്‍ബിന്‍ കുര്യക്കോസ്, സുരേന്ദ്രന്‍ ചേലക്കര, ജാസ്മിന്‍ പ്രദീപ്, രജിത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ചടങ്ങില്‍ ദുബായ് ഗോള്‍ഡന്‍ വിസ കരസ്ഥമാക്കിയ റിയാദിന്റെ സ്വന്തം കലാകാരന്‍ നസീബ് കലാഭവനെ അനുമോദിച്ചു.

എസ് എം സി വാര്‍ഷികാഘോഷം സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കോട്ടുകാട് ഉദ്ഘാടനം ചെയ്യുന്നു.

മുന്‍കാല പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ആക്ടിംഗ് ജനറല്‍ സെക്രട്ടറി ആന്‍സണ്‍ ജെയിംസ്, സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ ബേബി തോമസ് അവതരിപ്പിച്ചു, കഴിഞ്ഞ 1വര്‍ഷക്കാലയളവില്‍ 1,33,000 രൂപയുടെ ധന സഹായം അംഗങ്ങള്‍ക്ക് നല്‍കാന്‍ വലിയ നേട്ടമായി സംഘടന വിലയിരുത്തി. വൈസ് പ്രസിഡണ്ട് ജോണി തോമസ് സ്വാഗതവും വിഷ്ണു വാസ് നന്ദിയും പറഞ്ഞു.

ആഘോഷത്തോടനുബന്ധിച്ച് അംഗങ്ങളുടെ കലാവിരുന്നും, റിയാദിലെ പ്രമുഖ ഗായകനായ കുഞ്ഞിമുഹമ്മദ്, ദേവിക, ശ്രീജ (ദുബായ്) നേതൃത്വത്തില്‍ ഗാന സന്ധ്യയും കലാഭവന്‍ നസീബ് ടീം അവതരിപ്പിച്ച മിമിക്‌സ് പരേഡ് & സ്റ്റേജ് ഷോ എന്നിവ ആഘോഷത്തിനു മാറ്റ്കൂട്ടി.


അനസ്, ബിനോയ്, സുമേഷ്, നിഷാന്ത്, ബാബു ജോസഫ്, റഫീഖ് കൊച്ചി, സിറാജ്, മാത്തുകുട്ടി, ലിബിയ ജെയ്സണ്‍, പത്മകുമാര്‍, അനു, ഷൈനി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


ചിത്രം :1 എസ് എം സി വാര്‍ഷികാഘോഷം സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കോട്ടുകാട് ഉദ്ഘാടനം ചെയ്യുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക