Image

രാജു ഏബ്രഹാം ഫൊക്കാന 2024 - 2026 നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ഡോ. കല ഷഹി Published on 04 December, 2023
രാജു ഏബ്രഹാം ഫൊക്കാന 2024 - 2026 നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ഫൊക്കാന 2024 - 2026 കാലയളവിൽ നാഷണൽ കമ്മിറ്റിയിലേക്ക് ന്യൂയോർക്കിൽ നിന്നും രാജു ഏബ്രഹാം മത്സരിക്കുന്നു. ഡോ. കല ഷഹിയുടെ പാനലിൽ നിന്നാണ് രാജു ഏബ്രഹാം മത്സരിക്കുന്നത്. ഫൊക്കാനയുമായി നിരവധി വർഷത്തെ ബന്ധം കാത്തുസൂക്ഷിക്കുന്ന രാജു ഏബ്രഹാം മുപ്പത്തിയഞ്ച് വർഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം പരിപൂർണ്ണമായും സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അഖില കേരള ബാലജനസഖ്യത്തിലൂടെ പൊതുപ്രവർത്തനവും സംഘടനാ പ്രവർത്തനവും തുടങ്ങിയ രാജു ഏബ്രഹാം 1983 ലാണ് അമേരിക്കയിൽ എത്തിയത്.  കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്റെ പ്രവർത്തനങ്ങളിൽ സജീവമായ അദ്ദേഹം സെക്രട്ടറി, ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തികഞ്ഞ വള്ളം കളി പ്രേമികൂടിയായ രാജു ഏബ്രഹാം ന്യൂ യോർക്ക് മലയാളി ബോട്ട് ക്ലബ്ബിന്റെ ഇപ്പോഴത്തെ സെക്രട്ടറി കൂടിയാണ്. കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ വിവിധ പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം സംഘടനയുടെ ഇപ്പോഴത്തെ പ്രസിഡന്റു കൂടിയാണ്.കലാരംഗത്തും സജീവമായ രാജു ഏബ്രഹാം വോക്കൽ ഇൻസ്ട്രമെന്റൽ മ്യൂസിക്, യോഗ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. കെ.സി. എ. എൻ. എ ചെണ്ടമേളം കോർഡിനേറ്റർ കൂടിയായ രാജു ഏബ്രഹാം മുഴുവൻ സമയ സംഘടനാ സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവമാവുകയാണ്. സമ്പൂർണ്ണ കലാകാരിയും മികച്ച സംഘാടകയും ഒപ്പം നിൽക്കുന്ന സംഘടനാ പ്രവർത്തകർക്ക് സംഘടനയിൽ അവസരങ്ങളും , വേദികളും പങ്കുവെയ്ക്കുന്ന ഡോ. കല ഷഹിയുടെ നേതൃത്വത്തിലുള്ള ടീമിൽ പ്രവർത്തിക്കുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ബാബു സ്‌റ്റീഫൻ , ഡോ. കല ഷഹി എന്നിവർ നയിക്കുന്ന ഫൊക്കാന ഇപ്പോൾ വിജയത്തിന്റെ പാതയിലാണ്. നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മുൻപോട്ടു പോകുമ്പോൾ അവ ഭംഗിയായി തുടരാൻ ഡോ. കല ഷഹിയുടെ നേതൃത്വം അടുത്ത ഫൊക്കാന ഭരണസമിതിക്ക് ഉണ്ടാകണം. അതിനായി 2024 - 2026 വർഷത്തിൽ ഡോ. കല ഷഹിയുടെ പാനൽ വിജയിക്കണമെന്നും രാജു ഏബ്രഹാം പറഞ്ഞു.

ബഹുമുഖ പ്രതിഭയായ രാജു ഏബ്രഹാം ഫൊക്കാന 2024 - 2026 കാലയളവിൽ തന്റെ ടീമിൽ മത്സരിക്കുന്നത് അതിയായ സന്തോഷം ഉളവാക്കുന്നു. കഴിവും പ്രാപ്തിയും പ്രവർത്തന സന്നദ്ധതയുമുള്ള പ്രവർത്തകരാണ് ഫൊക്കാനയെ വളർത്തുന്നത്. രാജു ഏബ്രഹാമിന്റെ സ്ഥാനാർത്ഥിത്വം തന്റെ ടീമിന് ശക്തി പകരുമെന്ന് ഡോ. കല ഷഹിയും, അദ്ദേഹത്തെപ്പോലെ പ്രവർത്തന പാരമ്പര്യമുള്ള പൊതുപ്രവർത്തകർ ഫൊക്കാനയുടെ  നേതൃത്വ നിരയിലേക്ക് കടന്നു വരുന്നത് സന്തോഷവും അഭിമാനവും നൽകുന്ന കാര്യമാണെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സമുവേൽ എന്നിവർ അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക