Image

2024 ലെ നവയുഗം കലണ്ടര്‍ പ്രകാശനം ചെയ്തു.

Published on 05 December, 2023
2024 ലെ നവയുഗം കലണ്ടര്‍ പ്രകാശനം ചെയ്തു.

ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി പുറത്തിറക്കിയ 2024 ലെ കലണ്ടര്‍ പ്രകാശനം ചെയ്തു.
 
ദമ്മാമില്‍ റോസ് ഹാളില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളിയും, ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും കൂടി കലണ്ടര്‍ പ്രകാശനം ചെയ്തു. ഗയത് അല്‍ഫുര്‍സാന്‍ കമ്പനി ഉടമ മുഹമ്മദ് ഷാഫി കലണ്ടര്‍ ഏറ്റുവാങ്ങി.

നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറര്‍ സാജന്‍ കണിയാപുരം, സഹഭാരവാഹികളായ മഞ്ജു മണിക്കുട്ടന്‍, അരുണ്‍ ചാത്തന്നൂര്‍, ദാസന്‍ രാഘവന്‍, പ്രിജി കൊല്ലം, ഉണ്ണിമാധവം, ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷിബുകുമാര്‍, മറ്റു കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പ്രകാശനചടങ്ങില്‍ പങ്കെടുത്തു.

ഗയത് അല്‍ഫുര്‍സാന്‍ കമ്പനിയുടെ സഹകരണത്തോടെയാണ് നവയുഗം പുതുവര്‍ഷ കലണ്ടര്‍ പുറത്തിറക്കിയിരിയ്ക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക