നടന്‍ മോഹന്‍ലാല്‍ ചെയര്‍മാനും രവീന്ദ്രന്‍ ഡയറക്ടറുമായ കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഗ്രൂപ്പ് നികോണ്‍ മിഡില്‍ ഈസ്റ്റുമായി ചേര്‍ന്ന് ബഹ്റൈനിലെ വിവിധ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. ബഹ്റൈന്‍ കാള്‍ട്ടന്‍ ഹോട്ടലില്‍ വച്ച് ഡിസംബര്‍ 7 മുതല്‍ 13 വരെയാണ് പരിശീലനം.
ബഹ്റൈന്‍ ദേശീയ ദിനവുമായി ബന്ധപ്പെട്ടു ബഹ്റൈന്‍ സംസ്‌കാരത്തിന്റെയും പാരമ്പര്യങ്ങളുടെയും ഭാവിയിലേക്കുള്ള അഭിലാഷങ്ങളുടെയും സാരാംശം പകര്‍ത്തിക്കൊണ്ട്, അവരുടെ മാതൃരാജ്യത്തെക്കുറിച്ചുള്ള കുട്ടികളുടെ അതുല്യമായ കാഴ്ചപ്പാടുകള്‍ പ്രദര്‍ശിപ്പിക്കുക എന്നതാണ് സാരാംശം.
പരിശീലനം നേടുന്ന കുട്ടികള്‍ക്കു ക്യാമറയും മറ്റു അനുബന്ധ ഉപകരണങ്ങളും നല്‍കി കൊണ്ട് Celebrating Bahrain through Young Eyes, The Journey of a Filmmaker, Bahrain: A Tapestry of Voices എന്നീ തീമുകളില്‍ 10 ഷോര്‍ട്ട് ഫിലിമുകള്‍ അടുത്ത രണ്ടു മാസം കൊണ്ട് പൂര്‍ത്തീകരിക്കുകയും അവ 2024 ഫെബ്രുവരി മാസം അവസാനം ബഹ്റൈനില്‍ സംഘടിപ്പിക്കുന്ന കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുമെന്നതാണ്. ഗ്രാന്റ് ഫിനാലെയില്‍ മികച്ച ഷോര്‍ട്ട് ഫിലിമുകള്‍ക്കു ക്യാഷ് അവാര്‍ഡുകളും, ക്യാമറകളും സമ്മാനമായി നല്‍കുമെന്നും വിവിധ ജി.സി.സി. രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകളില്‍ ഇവ പ്രദര്‍ശിപ്പിക്കുമെന്നും കൂടാതെ ഇന്ത്യന്‍ എംബസ്സി പ്രതിനിധികള്‍ പരിശീലനപൂര്‍ത്തിയാകുന്ന ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും എന്ന് അറിയിച്ചതായും ഫെസ്റ്റിവല്‍ ഡയറക്ടര്‍ രവീന്ദ്രന്‍ അറിയിച്ചു.
ബഹ്റൈന്‍ പോളിടെക്നിക്, അഹ്ലിയ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളാണ് ഷോര്‍ട്ട് ഫിലിം മേക്കിങ് വര്‍ക്ഷോപ്പ് നിയന്ത്രിക്കുന്നത്.