Image

മിസോറാം മുഖ്യമന്ത്രിയായി ലാൽ ദുഹോമ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു

Published on 08 December, 2023
മിസോറാം മുഖ്യമന്ത്രിയായി ലാൽ  ദുഹോമ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു

ഐസ്വാൾ: മിസോറം മുഖ്യമന്ത്രിയായി സോറം പീപ്പിൾസ് മൂവ്മെന്‍റ് നേതാവ് ലാൽ ദുഹോമ അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഹരി ബാബു കമ്പംപാട്ടി സത്യവാചകം ചൊല്ലിക്കൊടുത്തു. 11 മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു.

മുൻ മുഖ്യമന്ത്രി സോറംതാംങ്കയും മുറ്റു പാർട്ടി നേതാക്കളും സന്നിഹിതരായിരുന്നു.

40 അംഗങ്ങളുള്ള മിസോറം നിയമസഭയിൽ മുഖ്യമന്ത്രി അടക്കം 12 മന്ത്രിമാരാണുള്ളത്. മിസോറമിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് കോൺഗ്രസോ എഎൻഎഫോ അല്ലാത്ത മറ്റൊരു പാർട്ടി അധികാരത്തിലേറുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക