ന്യൂയോർക്ക്: അമേരിക്കൻ മലയാളിസംഘടനകളിൽ എന്നും മുൻപന്തിൽ നിൽക്കുന്ന വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ അടുത്ത വർഷം നടക്കുന്ന ഫൊക്കാനാ സംഘടനാ തെരഞ്ഞുടുപ്പുകളിലേക്ക് ആന്റോ വർക്കിയെ റീജിയൻ 3 ന്റെ റീജിയണൽ വൈസ് പ്രസിഡന്റ് ആയി എൻഡോഴ്സ് ചെയ്തു.
അസോസിയേഷന്റെ സജീവ പ്രവർത്തകനും മുൻ പ്രസിഡന്റും ഇപ്പോഴത്തെ വൈസ് പ്രസിഡന്റും ആണ് ആന്റോ . വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ആയിരുന്നപ്പോള്‍ മികച്ച പ്രവർത്തനം സംഘടനക്കു വേണ്ടി കാഴ്ച വച്ചു. അസോസിയേഷന്റെ പ്രവർത്തനത്തെ അതിന്റെ മികച്ച തലത്തിൽ എത്തിക്കാൻ ആന്റോക്കു കഴിഞ്ഞു .
സ്‌കൂള്‍ തലം മുതൽ രാഷ്ട്രിയ ജീവതം തുടങ്ങി .എഫ് എ സി റ്റി യുടെ ട്രേഡ് യൂണിയൻ നേതാവായി. വിവിധ ട്രേഡ് യൂണിയനുകളുടെ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
ഏല്‍പ്പിക്കുന്ന ചുമതലകള്‍ കൃത്യമായും ഭംഗിയായും നിര്‍വ്വഹിക്കുന്ന സംഘാടകനാണ് ആന്റോ. വെസ്റ്റ്ചെസ്റ്റർ കൗണ്ടി എംപ്ലോയീയായ ആന്റോ അമേരിക്കയിലെ സാമൂഹ്യ സംസ്കരിക മേഘലകളിൽ നിറസാന്നിദ്യവും ആണ് . വെസ്റ്ചെസ്റ്ററിലെ ന്യൂ റോഷലിൽ ആണ് താമസം.