Image

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു 

Published on 09 December, 2023
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു 

ബഹ്റൈന്‍ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ടു  കൊല്ലം പ്രവാസി അസോസിയേഷന്‍  ഹമദ് ടൗണ്‍ ഏരിയയുടെ നേതൃത്വത്തില്‍ അകാലത്തില്‍ പേര്‍ പിരിഞ്ഞ കെ.പി.എ കുടുംബാംഗം  ബോജിരാജന്റെ സ്മരണയില്‍  സ്‌നേഹ സപര്‍ശം 12ാ മത്  രക്ത ദാന ക്യാമ്പ്  ക്യാമ്പ്  കിംങ് ഹമദ് യൂണിവേഴ്സിറ്റി  ഹോസ്പിറ്റല്‍ വെച്ച്  സംഘടിപ്പിച്ചു. 60 ല്‍ പരം പ്രവാസികള്‍ രക്ത ദാനം നടത്തിയ ക്യാംപ് കെ.പി.എ പ്രസിഡന്റ്  നിസ്സാര്‍ കൊല്ലം ഉദ്ഘാടനം ചെയ്തു. ഹമദ് ടൗണ്‍ ഏരിയ പ്രസിഡന്റ്  പ്രദിപ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍  സാമൂഹിക പ്രവര്‍ത്തകരായ  ഹരിഷ് നായര്‍, അമല്‍ദേവ്,  രാജേഷ് നമ്പ്യാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കെ.പി.എ  വൈസ് പ്രസിഡന്റെ കിഷോര്‍ കുമാര്‍, അസിസ്റ്റന്റെ ട്രഷറര്‍, ബിനു കുണ്ടറ, ഹമദ്  ടൗണ്‍ ഏരിയ കോര്‍ഡിനേറ്റര്‍ അജിത്ത് ബാബു എന്നിവര്‍ ആശംസകള്‍ അറിയിച്ചു.  ഹമദ് ടൗണ്‍ ഏരിയ ജോ സെക്രട്ടറി റാഫി സ്വാഗതവും ഏരിയ കോര്‍ഡിനേറ്റര്‍ പ്രമോദ് നന്ദി പറഞ്ഞു.    

 

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു 
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു 
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക