Image

അജപാക് ട്രാവന്‍കൂര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫ്‌ളയര്‍ പ്രകാശനം ചെയ്തു

Published on 11 December, 2023
അജപാക് ട്രാവന്‍കൂര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫ്‌ളയര്‍ പ്രകാശനം ചെയ്തു

കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് (AJPAK) നേതൃത്വത്തില്‍ ഡിസംബര്‍ 15നു ഐസ്മാഷ് ബാഡ്മിന്റണ്‍ കോര്‍ട്ട് അഹമ്മദിയില്‍ നടത്തപെടുന്ന നെടുമുടി വേണു - അജ്പക് ട്രാവന്‍കൂര്‍ എവര്‍റോളിങ് ട്രോഫിക്കു വേണ്ടിയുള്ള ടൂര്‍ണമെന്റ് ഫ്‌ളയര്‍ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റര്‍ ജോയല്‍ ജേക്കബ് പ്രധാന സ്‌പോണ്‍സര്‍ ആയ ബെല്ലാ ചാവോ ആര്‍ക്കിറ്റെക്റ്റ്ല്‍ & ഇന്റീരിയര്‍ സൊല്യൂഷന്‍ മാനേജിങ് ഡയറക്ടര്‍ മനോജ് ചെങ്ങന്നൂരിന് നല്‍കി പ്രകാശനം ചെയ്തു. ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ പ്രസിഡണ്ട് ബിനോയ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചെയര്‍മാന്‍ രാജീവ് നടുവിലേമുറി, രക്ഷാധികാരി ബാബു പനമ്പള്ളി, ട്രഷറര്‍ കുര്യന്‍ തോമസ് പൈനുംമൂട്, വനിതാ വേദി വൈസ് ചെയര്‍പേഴ്‌സണ്‍ അനിതാ അനില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി സിറില്‍ ജോണ്‍ അലക്‌സ് ചമ്പക്കുളം സ്വാഗതവും സ്‌പോര്‍ട്‌സ് വിങ് സെക്രട്ടറി ലിബു പായിപ്പാടന്‍ നന്ദിയും പറഞ്ഞു. സീനിയര്‍ വൈസ് പ്രസിഡണ്ട് അബ്ദുല്‍ റഹിം പുഞ്ചിരി, പ്രോഗ്രാം കണ്‍വീനര്‍ മനോജ് പരിമണം, സംഘടനാചുമതലയുള്ള സെക്രട്ടറി രാഹുല്‍ ദേവ്, ജോയിന്റ് ട്രഷറര്‍ സുരേഷ് വരിക്കോലില്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അജി ഈപ്പന്‍ തലവടി, സാം ആന്റണി, അനൈ കുമാര്‍, ശശി വലിയകുളങ്ങര, സിഞ്ചു ഫ്രാന്‍സിസ്, അജിത് കണ്ണമ്പാറ, ലിനോജ്, വനിതാ വിഭാഗം പ്രതിനിധി ആനി മാത്യു എന്നിവര്‍ പങ്കെടുത്തു.

 

അജപാക് ട്രാവന്‍കൂര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫ്‌ളയര്‍ പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക