ദമ്മാം/ അല്‍ഹസ്സ : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വേര്‍പാടില്‍ അനുശോചിയ്ക്കാനായി, നവയുഗം സാംസ്‌ക്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ ദമ്മാമിലും, അല്‍ഹസ്സയിലും അനുസ്മരണ സമ്മേളനങ്ങള്‍ സംഘടിപ്പിയ്ക്കുന്നു.
ഡിസംബര്‍ 15 വെള്ളിയാഴ്ച വൈകുന്നേരമാണ് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിയ്ക്കുന്നത്.
വെള്ളിയാഴ്ച്ച വൈകിട്ട് 5.30 മണിക്ക് ദമ്മാമില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം ദമ്മാം ബദര്‍ അല്‍ റാബി ഹാളില്‍ നടക്കും. നവയുഗം കേന്ദ്രകമ്മിറ്റി സംഘടിപ്പിയ്ക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ദമ്മാമിലെ പ്രവാസിസംഘടന നേതാക്കള്‍, സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവര്‍ കാനത്തെ അനുസ്മരിക്കുമെന്ന് കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാല്‍ വില്യാപള്ളിയും, ജനറല്‍ സെക്രട്ടറി എം എ വാഹിദ് കാര്യറയും പറഞ്ഞു.
നവയുഗം അല്‍ഹസ്സ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാനം രാജേന്ദ്രന്‍ അനുസ്മരണം, വെള്ളിയാഴ്ച വൈകുന്നേരം 6.00 മണിയ്ക്ക് അല്‍ഹസ്സ നെസ്റ്റോ ഹാളില്‍ ആണ് സംഘടിപ്പിയ്ക്കുന്നത്. കക്ഷി രാഷ്ട്രീയഭേദമന്യേ പ്രവാസലോകത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.