Image

നവകേരളയുടെ ക്രിസ്തുമസ്-പുതുവത്സരാഘോഷം ഉജ്വലമായി 

Published on 13 December, 2023
നവകേരളയുടെ ക്രിസ്തുമസ്-പുതുവത്സരാഘോഷം ഉജ്വലമായി 

ഫ്ലോറിഡ: നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡയുടെ ഈ വർഷത്തെ ക്രിസ്തുമസ് നവവത്സര ആഘോഷ പരിപാടികൾ വളരെ വിപുലമായ രീതിയിൽ കൂപ്പർ സിറ്റി ഹൈസ്കൂളിൽ വച്ച് ഡിസംബർ 9 നടത്തപ്പെട്ടു.

അതിനോട് അനുബന്ധിച്ചു നടന്ന ജോ. ട്രഷറർ  തിരഞ്ഞെടുപ്പിൽ ബെന്നി വർഗീസ് ഗംഭീരവിജയം കൈവരിച്ചു.

വിവിധ കലാപരിപാടികൾ  കോർത്തിണക്കികൊണ്ടു  നടത്തിയ ആഘോഷ പരിപാടികൾ അത്യന്തം ആസ്വാദ്യകരമായി.  ചടങ്ങിൽ പ്രസിഡൻറ്   ഷിബു സ്കറിയ  അധ്യക്ഷത വഹിച്ചു.  സെക്രട്ടറി സുശീൽ നാലകത്ത് സ്വാഗതവും  ലക്ഷ്മി സൂരജ് നന്ദിയും പറഞ്ഞു. മുഖ്യ അതിഥിയായി എത്തിയ ഫാ.  ജോർജ് എളമ്പാശേരിയിൽ  ക്രിസ്മസ് സന്ദേശം  നൽകി. 

വ്യത്യസ്തമായ പല പരിപാടികളും ചാരിറ്റി പ്രവർത്തനങ്ങളും കൊണ്ട് നവ കേരളക്ക് എന്നും അഭിമാനിക്കുന്ന ഒരു വർഷമാണ് ഷിബു സ്‌കറിയയുടെ നേതൃത്വത്തിലൂടെ  കടന്നുപോകുന്നത് . മലയാളി സമൂഹത്തിന്റെ ഓർമ്മയിൽ എന്നെന്നും നിറഞ്ഞുനിൽക്കുന്ന രീതിയിലുള്ള വ്യത്യസ്തത പുലർത്തിയ ഒട്ടേറെ പ്രോഗ്രാമുകൾ ഈ കാലയളവിൽ നടന്നത്  2023ലെ കമ്മിറ്റിയുടെ എടുത്തുപറയത്തക്ക മികവാണ്.

പ്രോഗ്രാം കോഡിനേറ്റർമാരായ ലക്ഷ്മി  സൂരജ്, ജോബി സെബാസ്റ്റ്യൻ, സൈമൺ പാറത്തായം, ലിജോ പണിക്കർ, അഖിൽ നായർ, മെൽകി ബൈജു , സെബാസ്റ്റ്യൻ വയലിങ്കൽ, ദീപു സെബാസ്റ്റ്യൻ, ജിൻസ് തോമസ്   എന്നിവരുടെ ചിട്ടയായ പ്രവർത്തനങ്ങൾ ഒരിക്കലും വിസ്മരിക്കപ്പെടാത്തതാണ് . ഈ കാലയളവിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിന് നവകേരള മലയാളി അസോസിയേഷന്റെ കുടുംബാംഗങ്ങളുടെ മുക്തകണ്ഠ പ്രശംസ നേടിയാണ്  പ്രസിഡന്റ്   ഷിബു സ്കറിയയുടെയും  സെക്രട്ടറി  സുശീൽ നാലകത്തും  അടങ്ങുന്ന പതിനാറംഗ  കമ്മിറ്റി പടിയിറങ്ങുന്നത്.

നവകേരളയുടെ ക്രിസ്തുമസ്-പുതുവത്സരാഘോഷം ഉജ്വലമായി 
നവകേരളയുടെ ക്രിസ്തുമസ്-പുതുവത്സരാഘോഷം ഉജ്വലമായി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക