Image

ജേസൺ ദേവസ്യ ഫൊക്കാന 2024-26 നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

മൊയ്തീന്‍ പുത്തന്‍‌ചിറ Published on 17 December, 2023
ജേസൺ ദേവസ്യ ഫൊക്കാന 2024-26 നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍: അമേരിക്കൻ മലയാളി സംഘടനകളുടെ ദേശീയ സംഘടനയായ ഫൊക്കാനയുടെ 2024-26 കാലയളവിലേക്കുള്ള  നാഷണൽ കമ്മിറ്റിയിലേക്ക് വാഷിംഗ്ടൺ ഡി സി യിൽ നിന്നും ജേസൺ ദേവസ്യ മത്സരിക്കുന്നു.

ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്‌റ്റീഫന്റെ വൈറ്റ് ഹൗസ് സ്കോളർഷിപ്പ് പദ്ധതി, മറ്റ് വിദ്യാഭ്യാസ പദ്ധതികൾ, ഫൊക്കാനയുടെ ജീവകാരുണ്യ പദ്ധതികൾ എന്നിവയിൽ ആകൃഷ്ടനായാണ് ജേസൺ ദേവസ്യ ഫൊക്കാനയിലേക്ക് വരുന്നത്. ഓഡിറ്റ് രംഗത്ത് കൺസൾട്ടന്റായി പ്രവർത്തിക്കുന്ന ജേസൺ, മെരിലാന്‍ഡില്‍ ഭാര്യ ആഞ്ജലയോടൊപ്പം താമസിക്കുന്നു.

ഒരു നല്ല ബാസ്കറ്റ് ബോൾ കളിക്കാരനായ ജേസൺ ഒരു സഞ്ചാര പ്രിയൻ കൂടിയാണ്. സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങളിലും സജീവമാണ്. ഫൊക്കാനയിലേക്ക് യുവജനങ്ങളെ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി ജേസൺ ദേവസ്യയുടെ സേവനം ഉപകരിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡോ. കല ഷഹി അഭിപ്രായപ്പെട്ടു. പുതുതലമുറയുടെ ആശയങ്ങൾക്ക് പ്രാധാന്യം നൽകുകയും, പഴയ തലമുറയെ ഉൾക്കൊള്ളുകയും ചെയ്യുന്ന ഫൊക്കാനയുടെ ശൈലി അമേരിക്കൻ സംഘടനാ പ്രവർത്തന രംഗത്തിന് വലിയ മാതൃകയാണെന്ന് ജേസൺ ദേവസ്യ അഭിപ്രായപ്പെട്ടു.

ഡോ. ബാബു സ്‌റ്റീഫന്റെയും, ഡോ. കല ഷഹിയുടേയും നേതൃത്വം ഫൊക്കാനയുടെ ചരിത്രത്തിലെ ഈടുറ്റ ഏടായി മാറിക്കഴിഞ്ഞു എന്ന് ജേസണ്‍ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും, ഭവനരഹിതര്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കുന്ന പ്രകിയയിലൂടെയും  ലോക മലയാളി സംഘടനകൾക്ക് മാതൃകയായ ഫൊക്കാനയുടെ ഭാഗമാകാൻ കഴിയുന്നതില്‍ അഭിമാനിക്കുന്നു എന്നും, അതിനായി വോട്ടർമാര്‍ തങ്ങളുടെ വിലയേറിയ വോട്ടുകൾ നൽകി തന്നെ വിജയിപ്പിക്കണമെന്നും ജേസൺ അഭ്യർത്ഥിച്ചു.

മെരിലാന്‍ഡിലെ സാമൂഹ്യ സാംസ്ക്കാരിക സംഘടനാ രംഗത്ത് സജീവമായ ജേസൺ ദേവസ്യയുടെ സാന്നിദ്ധ്യം ഫൊക്കാനയ്ക്കും പ്രാദേശിക സംഘടനകൾക്കും ഗുണപ്രദമായിരിക്കുമെന്ന് ഫൊക്കാന 2024-26 പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി, ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ എന്നിവർ അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക