Image

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍ എംഎല്‍എ ആര്‍.രാമചന്ദ്രന്‍ എന്നിവരെ നവയുഗം ജുബൈല്‍ അനുസ്മരിച്ചു.  

Published on 18 December, 2023
 സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍ എംഎല്‍എ ആര്‍.രാമചന്ദ്രന്‍ എന്നിവരെ നവയുഗം ജുബൈല്‍ അനുസ്മരിച്ചു.  

ജുബൈല്‍:  മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാക്കളായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍ എംഎല്‍എ ആര്‍.രാമചന്ദ്രന്‍ എന്നിവരുടെ അകാലനിര്യാണത്തില്‍ അനുശോചിച്ചു കൊണ്ട് നവയുഗം സാംസ്‌ക്കാരികവേദി ജുബൈലില്‍ അനുശോചന സമ്മേളനം സംഘടിപ്പിച്ചു.

നവയുഗം രക്ഷാധികാരി ടി സി ഷാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന സമ്മേളനത്തില്‍, കേന്ദ്രനേതാക്കളായ എം.ജി മനോജും, എം.എസ് മുരളിയും അനുശോചന പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

കേരളത്തിലെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ച ഉറച്ച നിലപാടുകളുള്ള ധീരനായ കമ്യൂണിസ്റ്റ് നേതാവായിരുന്നു കാനം രാജേന്ദ്രന്‍ എന്നും വിദ്യാര്‍ത്ഥി രാഷ്ടീയത്തിലൂടെ കടന്ന് വന്ന് തൊഴിലാളി വര്‍ഗത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞ വെച്ച നേതാവിന്റെ നിര്യാണം ഇടതുപക്ഷത്തിന്  തീരാനഷ്ടമാണ് എന്നും നവയുഗം അനുശോചന പ്രമേയത്തില്‍ പറഞ്ഞു.

കൊല്ലം ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപടുക്കാന്‍ ധീരമായി പ്രവര്‍ത്തിച്ച മനുഷ്യ സ്‌നേഹിയായിരുന്നു കരുനാഗപള്ളി മുന്‍ എം.എല്‍.എ കൂടിയായിരുന്ന ആര്‍ രാമചന്ദ്രനെന്നും നവയുഗം അനുസ്മരിച്ചു.

വിവിധ പ്രവാസി സംഘടന പ്രതിനിധികളും, സാമൂഹ്യസാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. അഷറഫ് മുവാറ്റുപുഴ, സൈഫ്, ഷിഹാബ് കായംകുളം, മുഫീദ്, കരീം ഉസ്താദ്, സാബു,
പുഷ്പകുമാര്‍, നൗഷാദ് എന്നിവര്‍ യോഗത്തില്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക