Image

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രേദ്ധേയമായി

Published on 19 December, 2023
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രേദ്ധേയമായി

ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സിത്ര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍  അല്‍ ഹിലാല്‍ ഹെല്‍ത്ത് ഗ്രൂപ്പിന്റെ സഹകരണത്തോടെ സിത്ര അല്‍ ഹിലാല്‍ മള്‍ട്ടി സ്‌പെഷ്യല്‍റ്റി മെഡിക്കല്‍ സെന്ററില്‍ വച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ 150 പരം പ്രവാസികള്‍ പങ്കെടുത്തു. കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം ഉത്ഘാടനം ചെയ്ത ചടങ്ങില്‍ സാമൂഹ്യ പ്രവര്‍ത്തകരായ കെ.ടി. സലിം, സെയ്ദ് ഹനീഫ്, നൗഷാദ് മഞ്ഞപ്പാറ എന്നിവര്‍ വിശിഷ്ടാത്ഥികളായിരുന്നു. കെ.പി.എ  ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, അല്‍ ഹിലാല്‍ സിത്ര പ്രതിനിധി ഭരത് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സിത്ര ഏരിയ സെക്രട്ടറി ഫസലുദീന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് പ്രസിഡന്റ് വിനീഷ് സ്വാഗതവും ഏരിയ കോ-ഓര്‍ഡിനേറ്റര്‍ സിദ്ധിഖ് ഷാന്‍ നന്ദിയും പറഞ്ഞു. ഏരിയ ജോ-സെക്രട്ടറി അരുണ്‍ കുമാര്‍, വൈ. പ്രസിഡന്റ് ഷാന്‍ അഷ്റഫ് ഏരിയ കോ-ഓര്‍ഡിനേറ്റര്‍ നിഹാസ്, പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് ഷാമില ഇസ്മായില്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രേദ്ധേയമായി
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രേദ്ധേയമായി

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രേദ്ധേയമായി

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രേദ്ധേയമായി

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രേദ്ധേയമായി

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രേദ്ധേയമായി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക