Image

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രേദ്ധേയമായി

Published on 23 December, 2023
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രേദ്ധേയമായി

ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഗുദൈബിയ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ കിംസ്‌ഹെല്‍ത്ത് ന്റെ സഹകരണത്തോടെ ഉമല്‍ ഹസം കിംസ് ഹോസ്പിറ്റലില്‍  വച്ചു സൗജന്യ നേത്ര പരിശോധനാ ക്യാമ്പും രക്ത പരിശോധനയും സംഘടിപ്പിച്ചു.  കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം ഉത്ഘാടനം ചെയ്ത ചടങ്ങില്‍ സാമൂഹ്യ പ്രവര്‍ത്തകരായ  സെയ്ദ് ഹനീഫ് , ജ്യോതിഷ് പണിക്കര്‍ എന്നിവര്‍ വിശിഷ്ടാത്ഥികളായിരുന്നു. കെ.പി.എ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, കിംസ് ഹോസ്പിറ്റല്‍ സി.ഓ.ഓ. താരിഖ് നജീബ്, അഡ്മിന്‍ മാനേജര്‍ ഷാലിന്‍ ഖന്ന, വൈ. പ്രസിഡന്റ് കിഷോര്‍ കുമാര്‍  എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഗുദൈബിയ ഏരിയ സെക്രട്ടറി വിനീത് അലക്സാണ്ടര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ ട്രഷറര്‍ സജിത്ത് സ്വാഗതവും ഏരിയ ജോയിന്റ് സെക്രട്ടറി ഫയാസ്  നന്ദിയും പറഞ്ഞു. ഏരിയ വൈസ് പ്രസിഡന്റ് ഷഹനാസ്, ഏരിയ കോ-ഓര്‍ഡിനേറ്റര്‍ നാരായണന്‍  എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രേദ്ധേയമായി
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രേദ്ധേയമായി
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രേദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക