Image

ഫിലിപ്പോസ് തോമസ് 2024-26 ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

മൊയ്തീന്‍ പുത്തന്‍ചിറ Published on 27 December, 2023
ഫിലിപ്പോസ് തോമസ് 2024-26 ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍: ന്യൂയോര്‍ക്കിലെ കലാസാംസ്‌കാരിക സംഘടനാ രംഗത്ത് സജീവ സാന്നിദ്ധ്യമായ ഫിലിപ്പോസ് തോമസ് 2024-26 കാലയളവില്‍ ഡോ. കല ഷഹി നയിക്കുന്ന പാനലില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്ന ഫിലിപ്പോസ് തോമസ്, ന്യൂയോര്‍ക്ക് സെന്റ് തോമസ് ചര്‍ച്ച്, ലോംഗ് ഐലന്‍ഡ് ചര്‍ച്ച് ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ചര്‍ച്ച് കമ്മിറ്റികളില്‍ പല തവണ ട്രഷറര്‍ ആയും ഇപ്പോള്‍ ഗവേണിംഗ് ബോര്‍ഡ് അംഗമായും പ്രവര്‍ത്തിക്കുന്നു. ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബിന്റെ പ്രവര്‍ത്തനങ്ങളിലും, ക്ലബ്ബിനെ മുന്നോട്ടു നയിക്കുന്നതിലും ക്ലബ്ബിന്റെ കമ്മിറ്റി അംഗമെന്ന നിലയില്‍ അദ്ദേഹം പ്രധാന പങ്കു വഹിക്കുന്നു. കലാമണ്ഡലം ശിവദാസില്‍ നിന്ന് ചെണ്ട കൊട്ട് അഭ്യസിച്ച അദ്ദേഹം കെ.സി.എന്‍.എ ചെണ്ടമേള ടീമില്‍ സജീവവുമാണ്.

ഫൊക്കാനയുടെ സമീപകാലത്തെ വളര്‍ച്ച ഡോ. ബാബു സ്റ്റീഫന്റെയും, ഡോ. കല ഷഹിയുടേയും നേതൃത്വത്തിലുള്ള പ്രവര്‍ത്തന മികവിന്റെ ഉദാഹരണമാണെന്ന് ഫിലിപ്പോസ് തോമസ് പറഞ്ഞു. ഡോ. കല ഷഹിയുടെ നേതൃത്വം 2024-26 കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാകുമെന്നും അദ്ദേഹം പറഞ്ഞു.

2023 ലെ ന്യൂയോര്‍ക്ക് മെട്രൊ റീജിയന് ഫിലിപ്പോസ് തോമസ് നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതായിരുന്നുവെന്ന് ആര്‍. വി.പി. അപ്പുക്കുട്ടന്‍ പിള്ള അറിയിച്ചു. പൊതുപ്രവര്‍ത്തനത്തില്‍ ആത്മാര്‍ത്ഥത കൈമുതലായുള്ള ഫിലിപ്പോസ് തോമസ് നാഷണല്‍ കമ്മിറ്റിയിലേക്ക് വരികയും തന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലേക്ക് വ്യാപിക്കപ്പെടട്ടേ എന്ന് ആശംസിക്കുന്നതായും, അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം തങ്ങളുടെ പാനലിനും ഫൊക്കാനയ്ക്കും ഏറെ ഗുണപ്രദമാകുമെന്നും സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി രാജന്‍ സാമുവേല്‍, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോര്‍ജ്, അസ്സോസിയേറ്റ്  സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പില്‍, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍  അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മന്‍, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമന്‍സ് ഫോറം ചെയര്‍ സ്ഥാനാര്‍ത്ഥി നിഷ എറിക്, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ബെന്‍ പോള്‍, ലിന്റോ ജോളി, റോയ് ജോര്‍ജ്, പ്രിന്‍സണ്‍ പെരേപ്പാടന്‍, ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍, അലക്‌സ് എബ്രഹാം എന്നിവര്‍ അഭിപ്രായപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. കല ഷഹി 202 359 8427

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക