Image

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ക്രിസ്ത്മസ് ആഘോഷം സംഘടിപ്പിച്ചു.

Published on 27 December, 2023
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ക്രിസ്ത്മസ് ആഘോഷം സംഘടിപ്പിച്ചു.

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ക്രിസ്മസ് രാവ് 2023 സംഘടിപ്പിച്ചു.  മനാമ കെ. സിറ്റി ഹാളില്‍ വച്ച്  നടന്ന ക്രിസ്ത്മസ് ആഘോഷം  മനോഹരമായ കരോള്‍ ഗാനങ്ങളും, ഭക്തി ഗാനങ്ങളും, കുട്ടികളുടെ ഡാന്‍സും, സാന്താക്ലോസ് വിശേഷങ്ങളും,  മറ്റു കലാപരിപാടികളും ചേര്‍ന്ന് വര്‍ണ്ണാഭമായിരുന്നു.  ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍  ബിനു മണ്ണില്‍  ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തു.

കെപിഎ പ്രസിഡന്റ് നിസാര്‍ കൊല്ലം അധ്യക്ഷനായ ചടങ്ങിനു ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും, ബഹ്റൈന്‍  മാര്‍ത്തോമ ഇടവക വികാരി  റവറന്റ് ഡേവിഡ് ടൈറ്റസ് ക്രിസ്മസ് സന്ദേശവും,  ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാനും കെപിഎ രക്ഷാധികാരിയുമായ പ്രിന്‍സ് നടരാജന്‍, മുന്‍ ലോക കേരള സഭാംഗവും കെപിഎ രക്ഷാധികാരിയുമായ ബിജു മലയില്‍, ശൂരനാട് കൂട്ടായ്മ പ്രസിഡന്റ്  ഹരീഷ് നായര്‍, കെ.പി.എ ട്രെഷറര്‍ രാജ് കൃഷ്ണന്‍, വൈ. പ്രസിഡന്റ് കിഷോര്‍ കുമാര്‍  എന്നിവര്‍ ആശംസകളും അറിയിച്ചു. കണ്‍വീനര്‍  പ്രശാന്ത് പ്രബുദ്ധന്‍ നന്ദി പറഞ്ഞു. കണ്‍വീനര്‍ അനൂബ് തങ്കച്ചന്‍ പരിപാടികള്‍ നിയന്ത്രിച്ചു. അനില്‍ കുമാര്‍, വി. എം  പ്രമോദ്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ക്രിസ്ത്മസ് ആഘോഷം സംഘടിപ്പിച്ചു.
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ക്രിസ്ത്മസ് ആഘോഷം സംഘടിപ്പിച്ചു.
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ക്രിസ്ത്മസ് ആഘോഷം സംഘടിപ്പിച്ചു.
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ക്രിസ്ത്മസ് ആഘോഷം സംഘടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക