കുവൈത്ത് സിറ്റി: കുവൈത്തില്‍ സാമൂഹിക സാംസ്കാരിക മേഖലകളില്‍ നിറ സാന്നിദ്ധ്യമായിരുന്ന അമ്പിളി ദിലി (53) നിര്യാതയായി. അസുഖ ബാധിതയായി ചികില്‍സയിലായിരുന്നു. കുവൈത്ത് ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന് മുന്‍ ചെയര്‍പേഴ്സണ്‍, കുവൈത്ത് ഒ.ഐ.സി.സി പ്രവര്‍ത്തക എന്നീ നിലകളില്‍ മലയാളികള്‍ക്കിടയില്‍ സജീവമായിരുന്നു. ആലപ്പുഴ സ്വദേശയായ അമ്പിളി ദിലി എറണാകുളത്തായിരുന്നു താമസം.
ഭര്‍ത്താവ് ദിലി പാലക്കാട് കുവൈത്ത് അല്‍മീര്‍ ടെക്നിക്കല്‍ കമ്പനിയിലെ പ്രൊജക്ട് മാനേജരാണ്. മകന് ദീപക് കുവൈത്തില്‍ ജോലി ചെയ്യുന്നു. മകള്‍ ദീപിക യു.കെയിലാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ നടന്നു വരുന്നു.