ന്യൂ യോർക്ക് : ഫൊക്കാനയുടെ പ്രമുഖ നേതാവ് സതീശൻ നായർ 2024-2026 ഭരണസമിതിയിൽ ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്നു. ചിക്കാഗോ മലയാളീ സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന സതീഷ് നായർ മിഡ് വെസ്റ്റ് മലയാളീ അസോസിയെഷന്റെ മുൻ പ്രസിഡന്റ് കൂടിയാണ് . ചിക്കാഗോ മലയാളീകളുടെ ഏത് പ്രവർത്തനങ്ങൾക്കും മുമ്പിൽ നിന്നു പ്രവർത്തിക്കുന്ന അദ്ദേഹം സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് മത്സരിക്കുന്നത്.
ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി മെംബേർ ആയും പ്രവർത്തിച്ചിട്ടുള്ള സതീഷ് .ഫൊക്കാനയുടെ വിവിധ കൺവെൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗവുംമായിരുന്നു. ചിക്കാഗോ മലയാളികൾക്കിടയിൽ സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ തിളങ്ങി നിൽക്കുന്ന കരുത്തുറ്റ വെക്തിത്വമാണ്. ആരുമായും സഹകരിച്ചു പോകുന്ന നേതൃത്വപാടവം, അങ്ങനെ ആർക്കും പകരംവെക്കനില്ലാത്ത നേതാവാണ് സതീശൻ നായർ.. മിഡ് വെസ്റ്റ് മലയാളീ അസോസിയെഷന്റെ സജീവ പ്രവർത്തകനായ സതീഷ് അസോസിയേഷന്റെ പ്രസിഡന്റ് ഉൾപ്പെടെ മിക്ക പദവികളും വഹിച്ചിട്ടുണ്ട് . അദ്ദേഹം പ്രസിഡന്റ് ആയി ഇരിക്കുന്ന സമയത്തു മിഡ്‌വെസ്ററ് എന്ന സംഘടനയെ അമേരിക്കയിൽ അറിയപ്പെടുന്ന സംഘടനകളിൽ ഒന്നാക്കി മാറ്റാൻ കഴിഞ്ഞു .
NFIA യുടെ സജീവ പ്രവർത്തകൻ ആയ സതീഷ് നായർ അതിന്റെ സെക്രട്ടറി , വൈസ് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ചിക്കാഗോ FIA യുടെ വൈസ് പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുള്ള സതീഷ് KHNA യുടെ വൈസ് പ്രസിഡന്റ് , ട്രസ്റ്റീ വൈസ് ചെയർ , കമ്മിറ്റി മെംബെർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ഓവർസീസ് കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ കൂടിയായ സതീഷ് IOC USA യുടെ സീനിയർ വൈസ് പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു അദ്ദേഹം ചാപ്റ്റർ പ്രസിഡന്റ് ആയും സേവനം അനുഷ്‌ടിച്ചിട്ടുണ്ട്. ഗീതാമണ്ഡലം സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കരുണാ ഫൗണ്ടേഷന്റെ ചെയർമാൻ ആയും പ്രവർത്തിക്കുന്നു . ലോകകേരളാസഭ മെംബേർ കൂടിയാണ് സതീഷ് നായർ .
കേരളാ വിദ്യാർത്ഥി യൂണിയന്റെ പ്രവർത്തകനായി സ്കൂൾ കോളേജ് തലങ്ങളിൽ സംഘടന പ്രവർത്തനം നടത്തി നേത്യുനിരയിൽ പ്രവർത്തിച്ചു.യൂത്ത് കോൺഗ്രസ് ഭാരവാഹിയായും പ്രവർത്തിച്ച പരിചയമാണ് പിന്നീട് അമേരിക്കൻ സംസ്കരിക മേഖലയിൽ പ്രവർത്തിക്കാൻ ഉണ്ടായ പ്രചോദനം.
ഒരു ചാരിറ്റി പ്രവർത്തകൻ കൂടിയായ സതീഷ് പല ചാരിറ്റി പ്രവർത്തങ്ങൾക്കും നേതൃത്വം നൽകിയിട്ടുള്ള വെക്തികൂടിയാണ് ഏല്‍പ്പിക്കുന്ന ചുമതലകള്‍ കൃത്യമായും ഭംഗിയായും നിര്‍വ്വഹിക്കുന്ന സംഘാടകനാണ് അതുകൊണ്ടു തന്നെയാണ് സതീശനെ തേടി സ്ഥാനങ്ങൾ എത്തുന്നത് .
നിരവധി പുരസ്‌കാരങ്ങളും അവാർഡുകളും നേടിയിട്ടുള്ള സതീഷ് നായർ ഭാര്യ. വിജി നായർ മക്കൾ : വരുൺ നായർ , നിതിൻ നായർ എന്നിവരോടൊപ്പം ചിക്കാഗോയിൽ ആണ് താമസം.
സ്വന്തം ജീവിതവും കരിയറും ജനക്ഷേമ പ്രവർത്തനങ്ങൾക്കും സാമൂഹ്യപ്രവർത്തനത്തിനുമായി മാറ്റിവച്ച അതുല്യ പ്രതിഭയാണ് സതീഷ് നായർ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ യുവ തലമുറക്ക് മാതൃകയാണ് സതീഷിന്റെ സംഘടനാ മികവും നേതൃ പാടവവും യുവ നേതാകൾക്ക് മുൻതൂക്കമുള്ള ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിലും ട്രസ്റ്റീ ബോർഡിലും ഒരു മുതൽ കുട്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.
യുവ തലമുറയെ അംഗീകരിക്കുന്നതിനോടൊപ്പം അനുഭവസമ്പത്തുള്ള വ്യക്തികളെ കുടി മുന്നിൽ നിർത്തി പ്രവർത്തിക്കുവാൻ തയ്യാർ എടുക്കുബോൾ സതീഷ് നായരുടെ അനുഭവ സമ്പത്തിനും കഴിവിനും കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.ചിക്കാഗോ റീജിയനിൽ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ സതീഷ് നായരുടെ മത്സരത്തെ പിന്തുണക്കുന്നു . കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന , അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ , ഷിബു എബ്രഹാം സാമുവേൽ, ഗ്രേസ് ജോസഫ്, അരുൺ ചാക്കോ , രാജീവ് കുമാരൻ, ജോജി വർഗീസ്, മേരി ഫിലിപ്പ് , മേരികുട്ടി മൈക്കിൾ , മനോജ് മാത്യു ,ഡോ. ഷൈനി രാജു, ലത മേനോൻ , സ്റ്റാന്‍ലി ഇത്തൂണിക്കല്‍ റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിൻഡോ ജോളി , കോശി കുരുവിള,ഷാജി സാമുവേൽ, ധീരജ് പ്രസാദ് , ജോസി കാരക്കാട് എന്നിവർ സതീഷ് നായർക്ക് വിജയാശംസകൾ നേർന്നു.