ഫോമയുടെ 2024 26 കാലഘട്ടത്തിലേക്ക് നാഷണൽ കമ്മിറ്റി മെമ്പറായി സുശീൽ നാലകത്തിനെ നവ കേരള മലയാളി അസോസിയേഷൻ ഏകകണ്ഠമായി നാമനിർദേശം ചെയ്തു.
നവകേരള മലയാളി അസോസിയേഷനിലൂടെയും സ്വന്തം വ്യക്തിപ്രഭാവം കൊണ്ടും സൗത്ത് ഫ്ലോറിഡയിലെ മലയാളി സമൂഹത്തിന് ഏറെ സുപരിച്ചതിനാണ് സുശീൽ നാലകത്ത്. നിലവിൽ നവ കേരള മലയാളി അസോസിയേഷൻറെ 2024 ലെ വൈസ് പ്രസിഡണ്ട് ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2023 കാലഘട്ടത്തിൽ ഷിബു സ്കറിയ പ്രസിഡണ്ടും ശ്രീ സുശീൽ നാലകത്ത് സെക്രട്ടറിയുമായുമാണ് സംഘടനയെ മുന്നോട്ടു നയിച്ചത്.
കഴിഞ്ഞ ആറു വർഷക്കാലമായി നവകേരള മലയാളി അസോസിയേഷനിലും മലയാളി സമൂഹത്തിനിടയിലും നടത്തിയ പ്രവർത്തന മികവാണ് അദ്ദേഹത്തെ സൺഷൈൻ റീജനലിൽ നിന്നും നാഷണൽ കമ്മിറ്റി മെമ്പർ സ്ഥാനത്തേക്ക് നാമനിർദ്ദേശം നൽകാൻ പ്രേരിപ്പിച്ചത് എന്ന് നവകേരള പ്രസിഡൻറ് ഷിബു സ്കറിയ അഭിപ്രായപ്പെട്ടു. സൗത്ത് ഫ്ലോറിഡയിലെ പ്രമുഖ ചെണ്ടമേള ടീമായ ശ്രുതിമേളം ഓഫ് സൗത്ത് സാരഥി കൂടിയാണ് സുശീൽ നാലകത്ത്. കൂടാതെ കേരള ഹിന്ദു അസോസിയേഷൻറെ വിവിധ നേതൃത്വസ്ഥാനം അലങ്കരിച്ച പ്രവർത്തന മികവ് കൂടിയുണ്ട് അദ്ദേഹത്തിന്.