റിയാദ്: തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്ക് നിവാസികളുടെ കൂട്ടായ്മ കൊടുങ്ങല്ലൂര്‍ എക്സ്പാട്രിയേറ്റ് അസോസിയേഷന്‍ (കിയ) വിന്റെര്‍ ഫെസ്റ്റ് 2023 എന്ന പേരില്‍ ക്രിസ്മസ് പുതുവത്സരആഘോഷം സംഘടിപ്പിച്ചു.എക്സിറ്റ് 18 ലെ ബിലദിയ റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. റിസോര്‍ട്ടില്‍ തന്നെ സ്വയം ഭക്ഷണം പാകം ചെയ്തും തീകൂട്ടി തണുപ്പിനെ പ്രതിരോധിച്ച് കിയ പ്രവര്‍ത്തകര്‍ ആഘോഷരാവ് അവിസ്മരണിയമാക്കി.
ആഘോഷത്തിന്‍റെ ഭാഗമായി നടന്ന യോഗത്തില്‍ പ്രസിഡണ്ട് യഹിയ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ചടങ്ങ് ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രക്ഷാധികാരി അബ്ദുല്‍സലാംവി എസ്, ഹാഷിക് ആര്‍ കെ , മുസ്‌തഫ പുന്നിലത്ത്, ഷാജി കൊടുങ്ങല്ലൂര്‍, സുബൈര്‍ അഴിക്കോട്, ഷഫീര്‍ മതിലകം എന്നിവര്‍ സംസാരിച്ചു ജനറല്‍സെക്രട്ടറി സൈഫ് റഹ്മാന്‍ സ്വാഗതവും ട്രഷറര്‍ ഷാനവാസ് പുന്നിലത്ത് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് കൂട്ടായ്മ അംഗങ്ങളുടെ കലാവിരുന്നും സംഗീത നിശയും അരങ്ങേറി. പരിപാടികള്‍ക്ക് പ്രശാന്ത്, ലിജിത്ത്, ബാബു നിസാര്‍, അഫസല്‍ മതിലകം എന്നിവര്‍ നേതൃത്വം കൊടുത്തു