Image

പ്രവാസി  കുടുംബങ്ങളുടെ ഉത്സവമായി നവയുഗം കുടുംബസംഗമം അരങ്ങേറി.

Published on 02 January, 2024
പ്രവാസി  കുടുംബങ്ങളുടെ ഉത്സവമായി നവയുഗം കുടുംബസംഗമം അരങ്ങേറി.

ദമ്മാം :  പ്രവാസി കുടുംബങ്ങള്‍ക്ക് ആഹ്‌ളാദത്തിന്റെയും, ഒത്തൊരുമയുടെയും, സ്‌നേഹത്തിന്റെയും ഉത്സവം തീര്‍ത്ത് നവയുഗം സാംസ്‌ക്കാരികവേദി കുടുംബവേദിയുടെ കുടുംബസംഗമം അരങ്ങേറി.

 ദമ്മാം സിഹാത്തിലെ  ആന്‍നഖ്യാ  ഫാം ഹൗസില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 8.30 മണി വരെ അരങ്ങേറിയ കുടുംബസംഗമത്തില്‍, ഒട്ടേറെ പ്രവാസി കുടുംബങ്ങള്‍ പങ്കെടുത്തു.

കുടുംബസംഗമത്തിനോടനുബന്ധിച്ചു നടന്ന യോഗത്തില്‍ നവയുഗം കുടുംബവേദി പ്രസിഡന്റ് പദ്മനാഭന്‍ മണിക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളി കുടുംബസംഗമം ഉത്ഘാടനം ചെയ്തു. നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന്‍, കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബു എന്നിവര്‍ സംസാരിച്ചു.

രാവിലെ മുതല്‍ തന്നെ കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും, കുടുംബങ്ങള്‍ക്കും ഉള്ള വിവിധ മത്സരങ്ങള്‍ ഇന്‍ഡോര്‍ ഹാളിലും, ഔട്‌ഡോര്‍  സ്റ്റേഡിയത്തിലുമായി അരങ്ങേറി. വിവിധ മത്സരങ്ങളിലും, കലാ പരിപാടികളിലും ആവേശപൂര്‍വ്വം കുടുംബങ്ങളും കുട്ടികളും പങ്കെടുത്തു. വൈകുന്നേരം വിവിധ ഗാന, നൃത്ത, നാടക, വാദ്യോപകരണ കലാപരിപാടികള്‍ കോര്‍ത്തൊരുക്കിയ കലാസന്ധ്യ അരങ്ങേറി. കുടുംബസംഗമത്തോടനുബന്ധിച്ചു മെഡിക്കല്‍ ക്യാമ്പും നടന്നു.

 മത്സരവിജയികളായവര്‍ക്ക് നവയുഗം നേതാക്കള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കേക്ക് മുറിച്ചു പുതുവര്‍ഷ ആശംസകള്‍ പങ്കുവെച്ചു കൊണ്ട്,  കുടുംബസംഗമം പരിപാടി അവസാനിച്ചു.

കുടുംബസംഗമം പരിപാടിയ്ക്ക്  നവയുഗം നേതാക്കളായ ബിനുകുഞ്ഞു, സന്തോഷ് ചെങ്ങോലിക്കല്‍, അബ്ദുള്‍ലത്തീഫ് മൈനാഗപ്പള്ളി, ഷിബു കുമാര്‍, ഗോപകുമാര്‍, ബിജു വര്‍ക്കി, പ്രിജി കൊല്ലം, രാജന്‍ കായംകുളം, റിയാസ്, റഷീദ് പുനലൂര്‍, രവി ആന്ത്രോട്, കൃഷ്ണന്‍ പ്രേരാമ്പ്ര, ഷഫീക്, സജീഷ് പട്ടാഴി, ഷീബ സാജന്‍, മഞ്ജു അശോക്,  സംഗീത ടീച്ചര്‍, അമീന റിയാസ്, രഞ്ജിത പ്രവീണ്‍, സുറുമി, ഷെമി ഷിബു, എന്നിവര്‍ നേതൃത്വം നല്‍കി.

പ്രവാസി  കുടുംബങ്ങളുടെ ഉത്സവമായി നവയുഗം കുടുംബസംഗമം അരങ്ങേറി.
പ്രവാസി  കുടുംബങ്ങളുടെ ഉത്സവമായി നവയുഗം കുടുംബസംഗമം അരങ്ങേറി.

പ്രവാസി  കുടുംബങ്ങളുടെ ഉത്സവമായി നവയുഗം കുടുംബസംഗമം അരങ്ങേറി.

പ്രവാസി  കുടുംബങ്ങളുടെ ഉത്സവമായി നവയുഗം കുടുംബസംഗമം അരങ്ങേറി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക