റിയാദ് : ലാസ്യ കലയുടെ നൃത്താ വിഷ്‌കാരങ്ങളൊരുക്കി ചടുലമായ നൃത്ത ചുവടുകളില്‍ മുദ്രകള്‍ കൈകോര്‍ത്ത്, അഴകിന്റെ ആഴങ്ങളില്‍ ഭാവങ്ങള്‍ തെളിയിച്ച്, ഗഹനമായ ആശയങ്ങളെ ലളിതമായി ആവിഷ്‌കരിച്ചു നവരസങ്ങള്‍ ഹൃദയങ്ങളിലേക്ക് പകര്‍ന്നാടിയ നിമിഷങ്ങള്‍, പ്രവാസ പ്രതിഭകളുടെ ചുവടുവെപ്പിനൊരു വേദിയായ റിയാദ് കൈരളി ഡാന്‍സ് അക്കാദമിയുടെ പത്താമത് വാര്‍ഷികവും പഠനം പൂര്‍ത്തിയാക്കിയ കുട്ടികളുടെ അരങ്ങേറ്റം സദസ്യരിൽ അനുഭൂതി പകർന്നത്. പുതുവത്സര കാഴ്ചയായി മാറി.
സുൽത്താന അൽ നക്കീൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാര്ഷികാഘോഷം റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ട്രഷററും മാധ്യമ പ്രവര്‍ത്തകനുമായ ജയന്‍ കൊടുങ്ങല്ലൂര്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു കൈരളി ഡാന്‍സ് അക്കാദമി നൃത്ത അദ്ധ്യാപിക ധന്യ ശരത്, ആലപ്പുഴ ജില്ലാ ഒഐസിസി പ്രസിഡന്റ് ശരത് സ്വാമിനാഥൻ, , ഇവാ അസോസിയേഷൻ ആലപ്പുഴ പ്രസിഡന്റ് ആന്റണി വിക്ടർ, സെക്രട്ടറി . മുഹമ്മദ് മൂസ, ഹാഷിം ചിയാംവെളി, .സെബാസ്റ്റ്യൻ ചാർളി, റെജി മാത്യു, ബിനു എം ശങ്കരൻ, എന്നിവര്‍ തുടര്‍ന്ന് തിരിതെളിയിച്ചതോടെ ചടങ്ങിന് തുടക്കമായി.
കൈരളി ഡാന്‍സ് അക്കാദമി പത്താമത് വാര്‍ഷിക ആഘോഷം മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യുന്നു.
ഭരതനാട്യം, സിനിമാറ്റിക്, ഹിപ് ഹോപ് തുടങ്ങിയ വ്യത്യസ്ത നൃത്തരൂപങ്ങളാൽ വർണശ്ശബളമായ പരിപാടിയിൽ കൈരളി ഡാൻസ് അക്കാദമിയുടെ നെടുംതൂണായ :ധന്യ ശരതിന്‍റെ അനുഗ്രഹത്താല്‍ കുമാരിആവണി ഹരീഷ്, അൽമാ റോസ് മാർട്ടിൻ, കുമാരി, ആൻഡ്രിയ റോസ് ഷാജി, കുമാരി.അൽന മരിയ ബെന്നി , എന്നീ കുട്ടികളാണ് അരങ്ങേറ്റം കുറിച്ചത്, തുടര്‍ന്ന് അക്കാദമിയിലെ കുട്ടികളുടെ നൃത്ത മാസ്മരിക പ്രകടനം കണ്ണിനും കാതിനും ദൃശ്യവിസ്മയമൊരുക്കി.
നൃത്ത സന്ധ്യക്ക് കൊഴുപ്പേകാന്‍ റിയാദ് മ്യൂസിക് ക്ലബ് നേത്രുത്വത്തില്‍ ഗായകരായ ലിജോ ജോൺ, ശ്രീമതി. ലിനു ലിജോ, സജാദ് പള്ളം, .ഷമീർ, സുബൈർ ആലുവ, കുമാരി. അഞ്ജലി സുധീർ, കുമാരി. നൈസിയ എന്നിവരുടെ മനോഹരഗാനങ്ങളും പരിപാടിയെ കൂടുതൽ മികവുറ്റ താക്കി.കുമാരി നൈസിയ നാസര്‍ അവതാരികയായിരുന്നു
ബെന്നി തോമസ് മാർട്ടിൻ ജോൺ , ഹരീഷ് ഹരിന്ദ്രൻ , ഷാജിമോൻ വർക്കി എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി