ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദിയുടെ കുടുംബവേദി കേന്ദ്രകമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ദമ്മാമില്‍ വെച്ച് നടന്ന നവയുഗം കുടുംബസംഗമം പരിപാടിയില്‍ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
നവയുഗംകുടുംബവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ആയി അരുണ്‍ ചാത്തന്നൂരും, സെക്രട്ടറി ആയി ശരണ്യ ഷിബുവും തെരഞ്ഞെടുക്കപ്പെട്ടു.
മൊഹമ്മദ് ഷിബു (ജോയിന്റ് സെക്രട്ടറി), ഷെമി ഷിബു (വൈസ് പ്രസിഡന്റ് ) എന്നിവരാണ് സഹഭാരവാഹികള്‍.
പദ്മനാഭന്‍ മണിക്കുട്ടന്‍, സാജന്‍ നസ്രാന, മാതുക്കുട്ടി പള്ളിപ്പാട്, വിനീഷ് കൊദറിയ , സുറുമി, മിനി ഷാജി, മുഹമ്മദ് റിയാസ്, മുഹമ്മദലി, സന്തോഷ്, വിനീഷ്, ഷെമി ഷഫീഖ്, ബിജു മുണ്ടക്കയം, മുഹമ്മദ് ഇബ്രാഹിം, സുരേന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട പതിനാലംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു..
ഫോട്ടോ: നവയുഗം കുടുംബവേദി കേന്ദ്രകമ്മിറ്റി ഭാരവാഹികള്‍