ന്യൂയോർക്ക്: ഫൊക്കാനാ വുമൺസ് ഫോറം കാനഡ റീജിയന്റെ നേതൃത്വത്തിൽ 2024 ജനുവരി 27 ശനിയാഴ്ച രാവിലെ 11.30 (EST ) ന് റിട്ടയർമെന്റ് പ്ലാനിംഗ് എന്ന വിഷയത്തിൽ വെബിനാർ നടത്തും. മികച്ച ഫിനാൻഷ്യൽ പ്രൊഫഷണൽസ് ആയ ടൊറന്റോ ഫിനാഷ്യൽ അക്കാഡമിയുടെ റിൻസി വർഗീസും രഞ്ജിത്ത് സേവ്യറും മുഖ്യപ്രഭാഷണം നടത്തുകയും തുടർന്ന് സെമിനാറിൽ പങ്കെടുക്കുന്നവരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി ന ൽകുകയും ചെയ്യും. സവിത ടാഗോർ വെബിനാറിന്റെ കോ ഓർഡിനേറ്ററായി പ്രവർത്തിക്കും.
ഫൊക്കാനയ്ക്കും നോർത്ത് അമേരിക്കൻ മലയാളികൾക്കും അഭിമാനമായി ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. ബ്രിജിറ്റ് ജോർജിന്റെ നേതൃത്വത്തിൽ നിരവധി കർമ്മ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കുകയാണ്. അമേരിക്കയിലെയും കാനഡയിലെയും വിവിധ റീജിയനുകളിൽ നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായാണ് ഏറെ പ്രയോജനകരമായ റിട്ടയർമെന്റ് പ്ലാനിംഗ് സെമിനാർ നടത്തുന്നത്. ഓരോ റീജിയനുകളിലും വിവിധ പരിപാടികൾ ഇതുപോലെ നടത്തി വരികയാണ്. റിട്ടയർമെന്റ് പ്ലാൻ വിജയകരമായി ആസൂത്രണം ചെയ്യാനും പ്ലാനിംഗ്് എളുപ്പമാക്കാനും റിട്ടയർമെന്റിന് ശേഷം ജീവിതം സന്തോഷകരവും ആനന്ദകരവും ആക്കുവാനുമായി എന്തൊക്കെ കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്ന് മനസിലാക്കാനും കൂടിയാണ് ഇത്തരം സെമിനാറുകൾ സംഘടിപ്പിക്കുന്നത്.
അന്താരാഷ്ട്രതലത്തിലും ദേശീയതലത്തിലും ശ്രദ്ധേയമായ നിരവധി കർമ്മപരിപാടികളാണ് വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്. വിമൻസ് ഫോറം വൈസ് ചെയർ ഫാൻസിമോൾ പള്ളത്തുമഠം, ജോയിന്റ് സെക്രട്ടറി ബിലു കുര്യൻ, കാനഡ റീജിയണൽ കോ ഓർഡിനേറ്റർ അഞ്ജു ജിതിൻ, ഹണി ജോസഫ്, ജെസ്ലി ജോസ്, ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് മനോജ് ഇടമന എന്നിവരും ഈ സെമിനാറിന് നേതൃത്വം നൽകും. പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, സെക്രട്ടറി ഡോ. കല ഷഹി, ട്രഷർ ബിജു ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും വിമൻസ് ഫോറം സെമിനാറിന് പൂർണ്ണ പിന്തുണ നൽകുന്നു. ഏത് പ്രായക്കാർക്കും ഏറെ വിജ്ഞാനപ്രദമായ ഈ സെമിനാറിലേക്ക് ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
( കൂടുതൽ വിവരങ്ങൾക്ക്: ഡോ. ബ്രിജിറ്റ് ജോർജ് 847 -208 -1546, സവിത ടാഗോർ 416 - 848 -7077, ഫാൻസിമോൾ പള്ളത്തുമഠം 713 -933 -7636)