Image

കൊല്ലം പ്രവാസി അസ്സോസിയേഷന്‍  സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു 

Published on 22 January, 2024
കൊല്ലം പ്രവാസി അസ്സോസിയേഷന്‍  സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു 

കൊല്ലം പ്രവാസി അസ്സോസിയേഷന്‍  റിഫ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍  റിഫ ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ  ഐ എം സി റിഫയില്‍ വച്ചു  സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 120 ല്‍ പരം പ്രവാസികള്‍ പ്രയോജനപ്പെടുത്തിയ ക്യാമ്പ്  കെ.പി.എ  ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ ക്യാമ്പ്  ഉത്ഘാടനം ചെയ്തു.  റിഫ ഏരിയ പ്രസിഡന്റ് സുരേഷ് കുമാറിന്റെ  അദ്ധ്യക്ഷതയില്‍ കൂടിയ ചടങ്ങിന്  ഏരിയ  സെക്രട്ടറി ഷിബു സുരേന്ദ്രന്‍ സ്വാഗതവും, ഐ.എം.സി പ്രതിനിധികളായ നിര്‍മല ശിവദാസന്‍, ആല്‍ബിന്‍, ഡോ. റുബീന, ഏരിയ കോ-ഓര്‍ഡിനേറ്റര്‍ കോയിവിള മുഹമ്മദ്, അനില്‍കുമാര്‍ എന്നിവര്‍ എന്നിവര്‍ ആശംസകളും അറിയിച്ചു.

ഏരിയ ജോ. സെക്രട്ടറി സാജന്‍ നായര്‍  നന്ദി രേഖപ്പെടുത്തി. കെ.പി.എ യുടെ ഉപഹാരം  ഐ.എം സി മാനേജ്‌മെന്റിന്  കെ.പി.എ സെക്രട്ടറി അനോജ് മാസ്റ്റര്‍  കൈമാറി. പ്രവാസി ശ്രീ യൂണിറ്റ് ഹെഡുകളായ പ്രദീപ അനില്‍, റസീല മുഹമ്മദ്, ഷാമില ഇസ്മായില്‍, ജ്യോതി പ്രമോദ്, സെന്‍ട്രല്‍ കമ്മിറ്റി അംഗം വി.എം. പ്രമോദ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.  അനന്തുകൃഷ്ണന്‍, അഹമ്മദ് ഷബീര്‍, നിസാം  എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക