Image

കൊല്ലം പ്രവാസി അസോസിയേഷന്‍  ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.

Published on 27 January, 2024
കൊല്ലം പ്രവാസി അസോസിയേഷന്‍  ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.

കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ വിവിധ പരിപാടികളോടെ സമുചിതമായി  ഇന്ത്യയുടെ 75 ആം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. രാവിലെ കെ.പി.എ ആസ്ഥാനത്തു പ്രസിഡന്റ് നിസാര്‍ കൊല്ലം ദേശീയ പതാക ഉയര്‍ത്തി.  ചില്‍ഡ്രന്‍സ് പാര്‍ലമെന്റിന്റെ നേതൃത്വത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ബഷീര്‍ അമ്പലായി ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് നിസാര്‍ കൊല്ലം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സാമൂഹ്യ പ്രവര്‍ത്തകരായ അമല്‍ ദേവ്,  നൗഷാദ് മഞ്ഞപ്പാറ, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ട്രെഷറര്‍ രാജ് കൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് അംഗം മിഷേല്‍ പ്രിന്‍സ് നിയന്ത്രിച്ച യോഗത്തിനു  സെക്രട്ടറി അനോജ് മാസ്റ്റര്‍ സ്വാഗതവും , കോ-ഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ കിഷോര്‍ കുമാര്‍, ബിനു കുണ്ടറ, ചില്‍ഡ്രന്‍സ് വിങ് കോ-ഓര്‍ഡിനേറ്റര്‍ ജ്യോതി പ്രമോദ് എന്നിവര്‍ സന്നിഹിതരായിരുന്നു.  തുടര്‍ന്ന് ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് അംഗങ്ങള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും, പ്രസംഗങ്ങളും, നൃത്തങ്ങളും അരങ്ങേറി.  പ്രവാസി ശ്രീ  മൂന്നു, നാല്  യൂണിറ്റുകളുടെ നേതൃത്വത്തിലും ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

കൊല്ലം പ്രവാസി അസോസിയേഷന്‍  ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.
കൊല്ലം പ്രവാസി അസോസിയേഷന്‍  ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.
കൊല്ലം പ്രവാസി അസോസിയേഷന്‍  ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.
കൊല്ലം പ്രവാസി അസോസിയേഷന്‍  ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.
കൊല്ലം പ്രവാസി അസോസിയേഷന്‍  ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.
കൊല്ലം പ്രവാസി അസോസിയേഷന്‍  ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.
കൊല്ലം പ്രവാസി അസോസിയേഷന്‍  ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.
കൊല്ലം പ്രവാസി അസോസിയേഷന്‍  ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക