Image

സഫിയ അജിത്ത് മെമ്മോറിയൽ ചിത്രരചന മത്സരങ്ങൾ; വിജയികളെ പ്രഖ്യാപിച്ചു

Published on 30 January, 2024
സഫിയ അജിത്ത് മെമ്മോറിയൽ ചിത്രരചന മത്സരങ്ങൾ; വിജയികളെ പ്രഖ്യാപിച്ചു

ദമ്മാം: നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി മുൻവൈസ് പ്രസിഡന്റും, പ്രമുഖ ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന സഫിയ അജിത്തിന്റെ ഓർമ്മയ്ക്കായി, സ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചന, കളറിംഗ് മത്സരങ്ങൾ ദമ്മാം അൽറാബി ഹാളിൽ അരങ്ങേറി.

എൽ കെ ജി മുതൽ ഒന്നാം ക്‌ളാസ്സ്‌ വരെയുള്ള കുട്ടികളുടെ കളറിംഗ് മത്സരത്തിൽ ആയിഷ ഇല്ല്യാസ് ഒന്നാം സ്ഥാനവും, സിഹ മറിയം രണ്ടാം സ്ഥാനവും നേടി.

രണ്ടാം ക്‌ളാസ്സ് മുതൽ അഞ്ചാം ക്‌ളാസ്സ് വരെയുള്ള സബ്ബ് ജൂനിയർ വിഭാഗം കുട്ടികളുടെ  ചിത്രരചനയിൽ നെരീയ ആൻ വിജു ഒന്നാം സ്ഥാനവും ജോന്ന ജെർസൺ രണ്ടാം സത്യവും നേടി.

ആറാം ക്‌ളാസ്സ് മുതൽ ഒൻപതാം ക്‌ളാസ്സ് വരെയുള്ള ജൂനിയർ വിഭാഗം കുട്ടികളുടെ  ചിത്രരചനയിൽ ജെഹോഷ്‌ ജൊഹാൻ ഐസക്ക് ഒന്നാം സ്ഥാനവും, ആഖിൽ ഇല്ല്യാസ് രണ്ടാം സ്ഥാനവും നേടി.

പത്താം ക്‌ളാസ്സ് മുതൽ പ്ലസ് ടൂ വരെയുള്ള സീനിയർ വിഭാഗം കുട്ടികളുടെ  ചിത്രരചനയിൽ സംഭൃത സുരേഷ് ഒന്നാം സ്ഥാനവും, സംജുക്ത സുരേഷ് രണ്ടാം സ്ഥാനവും നേടി.

കിഴക്കൻ പ്രവിശ്യയിലെ വിവിധ സ്ക്കൂളുകളിൽ നിന്നുമുള്ള നൂറുകണക്കിന് കുട്ടികൾ പങ്കെടുത്ത മത്സരങ്ങളിലെ വിജയികൾക്ക്, നവയുഗം കുടുംബവേദി, വനിതാവേദി ഭാരവാഹികളായ അരുൺ ചാത്തന്നൂർ, മഞ്ജു മണിക്കുട്ടൻ, ശരണ്യ ഷിബു, രഞ്ജിത പ്രവീൺ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

ചിത്രകാരന്മാരായ ശ്രീജിത്ത് എ പി, സാലു, ബിനുകുഞ്ഞു എന്നിവരായിരുന്നു മത്സര വിധികർത്താക്കൾ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക