സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു കൊല്ലം പ്രവാസി അസോസിയേഷന്‍ കലാ സാംസ്‌കാരിക വേദിയായ സൃഷ്ടിയുടെ നേതൃത്വത്തില്‍ കെ.പി.എ ആസ്ഥാനത്തു ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു.പ്രവര്‍ത്തനോല്‍ഘാടനം എഴുത്തുകാരനും, സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഇ. എ സലിം നിര്‍വഹിച്ചു. കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എഴുത്തുകാരായ പങ്കജ് നാഭന്‍, നൗഷാദ് മഞ്ഞപ്പാറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഇരുവരും നിരവധി പുസ്തകങ്ങള്‍ ലൈബ്രറിയ്ക്കു സംഭാവന നല്‍കുകയും ചെയ്തു. സൃഷ്ടി കോ ഓര്‍ഡിനേറ്റര്‍ അനൂബ് തങ്കച്ചന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ നന്ദിയും അറിയിച്ചു. 500 ല്‍ പരം പുസ്തകങ്ങള്‍ ഉള്ള ലൈബ്രറിയിലെ മെമ്പര്‍ഷിപ്പ് എല്ലാ പ്രവാസികള്‍ക്കും എടുക്കാവുന്നതാണെന്നും എല്ലാ മാസവും സാഹിത്യ സംവാദ സദസ്സുകള്‍ ഉണ്ടാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.