റിയാദ് : ആഗോള മലയാളി കൂട്ടായ്മയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റിയാദ് ടാക്കിസ് മുന്‍ പ്രസിഡണ്ടും, ഉപദേശകസമിതി അംഗവും, റിയാദിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയില്‍ നിറസാന്നിധ്യവുമായ ശ്രീ. നൗഷാദ് ആലുവക്ക് റിയാദ് ടാക്കിസ് അംഗങ്ങള്‍ സ്വീകരണം നല്‍കി.
മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ പ്രസിഡണ്ട് ഷഫീഖ് പാറയില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹരി കായംകുളം സ്വാഗതം പറഞ്ഞു. രക്ഷാധികാരി അലിഅലുവ, ഉപദേശകസമിതി അംഗം നവാസ് ഒപ്പീസ്, കോഡിനേറ്റര്‍ ഷൈജു പച്ച, വൈസ് പ്രസിഡണ്ട് ഷമീര്‍ കല്ലിങ്കല്‍, ട്രഷറര്‍ അനസ് വള്ളികുന്നം, ജോയിന്റ് സിക്രട്ടറിമാരായ ഫൈസല്‍ കൊച്ചു, വരുണ്‍ കണ്ണൂര്‍, പി ആര്‍.ഒ. റിജോഷ് കടലുണ്ടി, മീഡിയ കണ്‍വീനര്‍ സുനില്‍ ബാബു എടവണ്ണ, അന്‍വര്‍ സാദാത്, ഐ ടി കണ്‍വീനര്‍ ഇ. കെ. ലുബൈബ്ബ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ സജീര്‍ സമദ്, ജോസ് കടമ്പനാട്, സിജോ മാവേലിക്കര, കബീര്‍ പട്ടാമ്പി, സോണി ജോസഫ്, നാസര്‍ അല്‍ഹൈര്‍, നബീല്‍ ഷാ, ഷൈജു തോമസ്, ഷിജു ബഷീര്‍, പ്രദീപ്, നിസാര്‍ പള്ളികശേരി, ഷിജു ബഷീര്‍, എല്‍ദോ വയനാട്, സാജിദ് നൂറനാട്, ബാലഗോപാലന്‍, മഹേഷ് ജയ്, ജംഷാദ് എന്നിവര്‍ സംസാരിച്ചു.
റിയാദ് ടാക്കീസ് നല്‍കിയ ഊഷ്മള സ്വീകരണത്തിന് നൗഷാദ് ആലുവ നന്ദി പറഞ്ഞു.
ബാങ്കോക്കില്‍ നടന്ന നാലാമത് ഗ്ലോബല്‍ കണ്‍വെന്‍ഷനിലാണ്
സൗദിയില്‍ നിന്നുള്ള പ്രതിനിധിയായ നൗഷാദിനെ 164 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള മലയാളി കൂട്ടായ്മയുടെ ഗ്ലോബല്‍ സെക്രട്ടറിയായി തെരെഞ്ഞെടുത്തത്.