ഫ്ലോറിഡ : ബിജോയ് ജോസഫ് നെ ഫോമാ സൺ ഷൈൻ റീജിയൻൻ്റെ യും സൗത്ത് ഈസ്റ്റ് റീജിയൻ്റെ യും പ്രതിനിധി ആയി 2024 ൽ നടക്കാൻ ഇരിക്കുന്ന കൺവെൻഷൻ വൈസ് ചെയർ ആയി തിരഞ്ഞെടുത്തു .
ഏറെ നാളത്തെ പൊതുരംഗത്തെ പ്രവർത്തി പരിചയമുള്ള ബിജോയ്, പത്താം വാർഷികത്തിൽ എത്തി നിൽക്കുന്ന മലയാളീ അസോസിയേഷൻ ഓഫ് ടാമ്പാ (മാറ്റ്) ൻ്റെ വിവിധ കമ്മിറ്റികളിലും , 2016 ൽ മാറ്റിൻ്റെ സെക്രട്ടറിയും സേവനമനുഷ്ടിച്ചിട്ടുണ്ട്. സൗമ്യതയുടെ മുഖവുമായി ആളുകളോടിടപഴകുന്ന ബിജോയ്, അമേരിക്കൻ മലയാളികൾക്കിടയിൽ സുപരിചിതനാണ്.
ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ അങ്ങേയറ്റം ശ്രദ്ധയോടെയും ,പ്രതിബദ്ധതയോടും കൂടി ചെയ്തു തീർക്കുന്ന ബിജോയ്, ഇത്തവണത്തെ ഫോമാ കൺവെൻഷന് ഒരു മുതല്കൂട്ടാവുമെന്നു മാറ്റിൻ്റെ പ്രസിഡന്റ് ജിനോ വറുഗീസ് അഭിപ്രായപ്പെട്ടു. മാറ്റിലെ ഓരോ കുടുംബാംഗങ്ങളുടെ പേരിൽ അഭിന്ദനം അറിയിക്കുകയും ചെയ്തു.
മലയാളീ അസോസിയേഷൻ ഓഫ് ടാമ്പയുടെ സഹയാത്രികർ ദേശീയ സംഘനകളിൽ ഭാരവാഹിത്വം ഏറ്റെടുക്കുന്നതും , അതിൽ തിളങ്ങുന്നതും മാറ്റിൻ്റെ ട്രസ്റ്റീ ബോർഡ് ചെയർ എന്നെ നിലയിൽ അഭിമാനവും സന്തോഷവും ഉണ്ടാക്കുന്ന കാര്യാമാണെന്നും , എല്ലാവിധ ഭാവുകങ്ങളും അറിയിക്കുന്നതായി ജോമോൻ തെക്കേത്തൊട്ടിൽ അറിയിച്ചു.
ഓഗസ്റ് 8 മുതൽ 11 വരെ , പുന്റാ കാനയിലെ ബാർസലോ ബവാരോ പാലസ് ഫാമിലി റിസോർട്ടിൽ വച്ച് നടക്കുന്ന കോൺവെൻഷനിൽ എല്ലാവരും പങ്കെടുക്കണമെന്നും, വൻ വിജയം ആക്കി തീർക്കാൻ വേണ്ട എല്ലാ വിധ സഹായ സഹകരങ്ങളും ഉണ്ടാവണമെന്നും ബിജോയ് ജോസഫ് അഭ്യർത്ഥിച്ചു.