റിയാദ്: ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതവുമായ താൻസാനിയയിലെ കിളിമഞ്ചാരോ കൊടുമുടി കീഴടക്കിയ അഭിലാഷ് മാത്യുവിനെ റിയാദിലെ യാത്രാ പ്രേമികളിടെ ഗ്രൂപ്പായ "യാത്ര" ആദരിച്ചു. ഡോ ജയചന്ദ്രൻ ഓർമ്മ ഫലകം കൈമാറി. സൗദിയും ഇന്ത്യയും അടക്കമുള്ള പല രാജ്യങ്ങളിലും പല ട്രക്കിങ്ങുകളും മലകയറ്റവും യാത്രകളും ഫോട്ടോഗ്രാഫിയും എല്ലാം തന്റെ ജീവിതത്തിൻറെ ഭാഗമാക്കി മാറ്റിയ അഭിലാഷ് മാത്യു അടുത്ത ലക്ഷ്യമായ എവറസ്റ്റ് കീഴടക്കാനുള്ള ഒരുക്കങ്ങളെ കുറിച്ച് സംസാരിച്ചു.
ശുമൈസിയിലെ കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിന് ചാപ്റ്റർ പ്രെസിഡൻറ് അബുതാഹിർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ അവരുടെ യാത്ര അനുഭവങ്ങൾ പങ്കു വെച്ച് കൊണ്ട് സംസാരിച്ചു. ജനറൽ സെക്രട്ടറി ബഷീർ സാപ്റ്റ്ക്കോ സ്വാഗതം പറഞ്ഞു.സാമൂഹിക പ്രവർത്തകനും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ഡോ.ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.
മാധ്യമ പ്രവർത്തകനും സോഷ്യൽ മീഡിയകളിൽ തന്റെ യാത്ര അനുഭവങ്ങൾ വളരെ സരസമായി പങ്ക് വെക്കുന്ന നൗഫൽ പാലക്കാടൻ യാത്ര അനുഭവങ്ങൾ വിവരിച്ചു. സാമൂഹിക പ്രവർത്തകരായ സുരേഷ് ശങ്കർ, അബ്ദുൽസലാം കോട്ടയം, റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഭാരവാഹി ഷിബു ഉസ്മാൻ എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു. ജോ. സെക്രട്ടറി അബ്ദുൽ കരീം മാഷ് നന്ദി പറഞ്ഞു.