Image

ഫോമാ വാലെന്റീൻസ് ഡേ മ്യൂസിക് നൈറ്റ് നവ്യാനുഭവമായി 

Published on 12 February, 2024
ഫോമാ വാലെന്റീൻസ് ഡേ മ്യൂസിക് നൈറ്റ് നവ്യാനുഭവമായി 
 
ന്യൂ യോർക്ക് : ഫോമാ കൾച്ചറൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാലെന്റീൻസ് ഡേ മ്യൂസിക് നൈറ്റ് ഒരു നവ്യാനുഭവമായി. ഫെബ്രുവരി 10 വൈകിട്ട് 8.00 ന് അരങ്ങേറിയ വാലെന്റീൻസ് ഡേ ആഘോഷങ്ങളിൽ പ്രശസ്ത സിനിമാതാരം രേണുക മേനോൻ ആയിരുന്നു മുഖ്യാതിഥി. അമേരിക്കയിലെ പ്രശസ്തരായ മലയാളി ഗായകരുടെ പ്രണയാതുരമായ ഗാനങ്ങൾ ആയിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം. പരിപാടിയിൽ ശ്രോതാക്കളായി പങ്കെടുത്തവർക്കു ഗൃഹാതുരത്വം ഉണർത്തുന്ന ഗാനങ്ങളായിരുന്നു ഈ ഗായകരുടേത്. 
ശ്രീദേവി അജിത്കുമാർ (ന്യൂ ജേഴ്‌സി), ശബരിനാഥ് നായർ (ന്യൂ യോർക്ക്), ശ്രീലക്ഷ്മി അജയ് (കണക്ടിക്കറ്റ്), റിയാന ഡാനിഷ് & ഡാനിഷ് തോമസ് (സാൻ ഫ്രാൻസിസ്കോ), ജ്യോസ്‌ന നാണു (അറ്റ്ലാന്റ), ജെംസൺ കുര്യാക്കോസ് (ന്യൂ ജേഴ്‌സി), ദുർഗ ലക്ഷ്മി (അരിസോണ), ടോമി വട്ടമാക്കൽ (ഫ്ലോറിഡ), പ്രീത സായുജ് (കൊളറാഡോ) എന്നിവരായിരുന്നു മധുരതരമായ ഗാനങ്ങൾ ആലപിച്ചത്.
ഫോമാ കൾച്ചറൽ കമ്മറ്റി ചെയർമാൻ ബിജു തുരുത്തിമാലിൽ, സെക്രട്ടറി ഡാനിഷ് തോമസ്, വൈസ് ചെയർമാൻ പോൾസൺ കുളങ്ങര തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ അരങ്ങേറിയത്. അഷിത ശ്രീജിത്ത്, ജെസ്സി ജോർജ്, ഷീല ഷാജു എന്നിവരായിരുന്നു പരിപാടിയുടെ എം സിമാർ. സാജൻ മൂലെപ്ലാക്കൽ, ജാക്സൺ പൂയപ്പാടം എന്നിവരായിരുന്നു ടെക്നിക്കൽ ടീം.
ഫോമാ കൾച്ചറൽ കമ്മറ്റി വൈസ് ചെയർമാൻ പോൾസൺ കുളങ്ങര ചടങ്ങിൽ എല്ലാവർക്കും സ്വാഗതമാശംസിച്ചു. ഫോമാ പ്രസിഡന്റ് ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണികടവിൽ, വൈസ് പ്രസിഡന്റ്‌ സണ്ണി വള്ളികളം, ജോയിന്റ് സെക്രട്ടറി ഡോ. ജയ്മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജയിംസ് ജോർജ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൾച്ചറൽ കമ്മറ്റി സെക്രട്ടറി ഡാനിഷ് തോമസ്  ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും  നന്ദിയർപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക