ദമ്മാം: ആയിരത്തി തൊണ്ണൂറുകളില്‍ മലയാളികളുടെ ഹൃദയത്തില്‍ തൊട്ട മധുരതരമായ മലയാള സിനിമ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി നവയുഗം സാംസ്‌ക്കരിക വേദിയുടെ കേന്ദ്ര കലാവേദി കമ്മിറ്റി അവതരിപ്പിച്ച 'ഓള്‍ഡ് ഈസ് ഗോള്‍ഡ് - സീസണ്‍ 2' സംഗീത സന്ധ്യ, ദമ്മാമിലെ മലയാളി പ്രവാസികള്‍ക്ക് മറക്കാനാകാത്ത ഒരു സായാഹ്നം സമ്മാനിച്ചു.
ദമ്മാം ബദര്‍ ഹാളില്‍ നടന്ന 'ഓള്‍ഡ് ഈസ് ഗോള്‍ഡ് - സീസണ്‍ 2' വില്‍ മുപ്പതോളം പ്രവാസി കലാകാരമാര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു. മലയാള സിനിമാഗാനങ്ങളിലെ ക്ലാസ്സിക്കും, മെലഡിയും, ഗസലും, അടിപൊളി പാട്ടുകളും എല്ലാം അവതരിപ്പിയ്ക്കപ്പെട്ട ഗാനസന്ധ്യ ആസ്വാദകര്‍ക്കു നല്ലൊരു അനുഭവമായിരുന്നു.
സുറുമി നസീം അവതാരകയായ പരിപാടിക്ക് നവയുഗം ജനറല്‍ സെക്രട്ടറി വാഹിദ് കാര്യറ, കേന്ദ്ര നേതാക്കളായ സാജന്‍, മഞ്ജു മണിക്കുട്ടന്‍, ഉണ്ണി മാധവന്‍, ഷിബു കുമാര്‍, ഗോപകുമാര്‍, ദാസന്‍ രാഘവന്‍, ബിജു വര്‍ക്കി, നിസാം കൊല്ലം, സഹീര്‍ഷ കൊല്ലം, മണിക്കുട്ടന്‍, പ്രിജി കൊല്ലം, ലത്തീഫ് മൈനാഗപ്പള്ളി, സജീഷ് പട്ടാഴി, സന്തോഷ് ചങ്ങോലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
നവയുഗം കേന്ദ്ര കലാവേദി സെക്രട്ടറി ബിനു കുഞ്ഞ്, പ്രസിഡന്റ് റിയാസ് മുഹമ്മദ്, സഹഭാരവാഹികളായ സാജിഅച്യുതന്‍, സംഗീതാ സന്തോഷ്, നവയുഗം കേന്ദ്രനേതാക്കളായ ശരണ്യ ഷിബു, ഇബ്രാഹീം, മഞ്ജു അശോക്, അമീന, രഞ്ജിത, സന്തോഷ്, രവി ആന്ത്രോട് എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.