മാരാമണ്‍: മാരാമണ്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് റിട്രീറ്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ അമേരിക്കന്‍ മലയാളിയായ റോയി സി തോമസിന്റെ പ്രഥമ പുസ്തകം “ഫാമിലി ആന്റ് സ്പിരിച്ച്വാലിറ്റി” , റൈറ്റ്. റവ. ഡോ. തിയഡോഷ്യസ് മാര്‍തോമ്മ വലിയ മെത്രാപൊലീത്ത അഭിവന്ദ്യ ബിഷപ്പ് റൈറ്റ്. റവ. സഖറിയാസ് മാര്‍ അപ്രേമിന് ആദ്യ കോപ്പി നല്കി പ്രകാശനം ചെയ്തു.
“കുടുംബങ്ങളുടെ ആത്മീയ വളര്‍ച്ചയ്ക്ക് ഉതകുന്ന ആഴമേറിയ ധ്യാനചിന്തകളടങ്ങിയ ഈ പുസ്തകം, തലമുറയില്‍ നിന്ന് തലമുറയിലേക്ക് കൈമാറാന്‍ കഴിയുന്ന അപൂര്‍വ്വ നിധിയായി തീരട്ടെയെന്നും, റോയി സി തോമസിന്റെ ഈ പരിശ്രമം ധാരാളം പേര്‍ക്ക് പ്രചോദനമാകട്ടെയെന്നും, കുടുംബങ്ങളുടെ വിശുദ്ധീകരണത്തിന് ഇത് കാരണമാകട്ടെയെന്നും വലിയ മെത്രാപോലീത്ത പറഞ്ഞു. “ വായിച്ചു വലിച്ചെറിയുന്ന പ്രസിദ്ധീകരണ പ്രളയത്തില്‍ സൂക്ഷിച്ചു വെയ്ക്കാനുതകുന്ന നല്ല പാഠങ്ങളടങ്ങിയതാണ് ഈ പുസ്തകമെന്ന് ,
പുസ്തകത്തിന് ആമുഖക്കുറിപ്പെഴുതിയ വേള്‍ഡ് പീസ് മിഷന് ചെയര്‍മാനും , സംഗീതജ്ഞനുമായ ഡോ. സണ്ണി സ്റ്റീഫന്‍ ആശംസകള്‍ നേര്‍ന്നു.
തദവസരത്തില്‍, റൈറ്റ്, റവ. ഡോ. എബ്രഹാം മാര്‍ പൌലോസ്, റൈറ്റ്, റവ. ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ് , റൈറ്റ്, റവ. ഡോ. തോമസ് മാര്‍ തീത്തോസ് , റൈറ്റ്, റവ. മാത്യുസ് മാര്‍ സെറാഫിന് കൂടാതെ റവ. ബേബി ജോണ്‍, റവ. ടി.കെ. മാത്യു, മേഴ്സി റോയി തോമസ്, റവ.മാത്യു വര്‍ഗ്ഗീസ്, റവ.എബി.കെ.ജോഷ്വ, വെരി റവ. മാത്യു ജോണ്‍, റവ. ജോര്‍ജ്ജ് മാത്യു, റവ. പി.എം.തോമസ്, റവ.ഡാനിയേല്‍ മാമ്മന്‍, അഡ്വ. പ്രകാശ്.പി.തോമസ്, അഡ്വ. അന്സിന് കോമാട്ട്, ജോണ്‍ ഇ ജോണ്‍, പി.ജി.ഇമ്മാനുവേല്‍, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, സുനില്‍ ചാണ്ടി, ഇട്ടി സി ഉതുപ്പ്, കെ.പി.ചെറിയാന്, ജോണ്‍ ഫിലിപ്പ്, ജോര്‍ജ്ജ് ബാബു, തോമസ് റോയി (ബഹറിന്‍), ജോണ്‍ മാത്യു എന്നിവര്‍ പങ്കെടുത്തു. വേള്‍ഡ് പീസ് പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്.
റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍