മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്റെ 2024-25 വര്‍ഷങ്ങളിലെ പ്രവര്‍ത്തനോദ്ഘാടനവും, മെമ്പര്‍ഷിപ്പ് വിതരണവും മനാമ ഇന്ത്യന്‍ ഡിലൈറ്റ്‌സില്‍ വെച്ച് നടന്നു.
അസോസിയേഷന്‍ പ്രസിഡന്റ് ജയ്‌സണ്‍ കൂടാംപള്ളത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതവും, ചാരിറ്റി കോര്‍ഡിനേറ്റര്‍ ജോര്‍ജ്ജ് അമ്പലപ്പുഴ ആമുഖ പ്രസംഗവും നടത്തി.
2024-25 വര്‍ഷങ്ങളിലെ പ്രവര്‍ത്തനോദ്ഘാടനം രക്ഷാധികാരി ബംഗ്ലാവില്‍ ഷെറീഫ് നിര്‍വ്വഹിച്ചു. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം അനൂപ് തങ്കച്ചന്‍ മാത്യു, മാത്യു ചാക്കോ ചെറിയാന്‍ , ടിന്‍സി ബേബി എന്നിവര്‍ക്ക് മെമ്പര്‍ഷിപ്പ് കാര്‍ഡ് നല്‍കി ചീഫ് ഗസ്റ്റും ICRF ചെയര്‍മാനുമായ ഡോക്ടര്‍ ബാബു രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു.
തുടര്‍ന്ന് അദ്ദേഹം ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും ആരോഗ്യപരമായ കാര്യങ്ങളെ കുറിച്ച് യോഗത്തില്‍ പങ്കെടുത്തവരുടെ സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി. അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അനില്‍ കായംകുളം, വനിത വേദി പ്രസിഡന്റ് ആതിരാ പ്രശാന്ത്, എക്‌സിക്യൂട്ടീവ് അംഗം സുനിത നായര്‍ എന്നിവര്‍ ആശംസകള്‍ അറിച്ചു.
തുടര്‍ന്ന് രക്ഷാധികാരി ബംഗ്ലാവില്‍ ഷെറീഫ്, ചീഫ് ഗസ്റ്റ് ഡോക്ടര്‍ ബാബു രാമചന്ദ്രന്‍ എന്നിവരെ പ്രസിഡന്റ് ജയ്‌സണ്‍ കൂടാംപള്ളത്തും , മുന്‍ പ്രസിഡന്റ് അനില്‍ കായംകുളത്തിനെ രക്ഷാധികാരി ബംഗ്ലാവില്‍ ഷെരീഫും, വനിത വേദി മുന്‍ പ്രസിഡന്റ് ആതിര സുരേന്ദ്രയെ ചാരിറ്റി കോര്‍ഡിനേറ്റര്‍ ജോര്‍ജ്ജ് അമ്പലപ്പുഴയും പൊന്നാടയണിയിച്ച് ആദരിക്കുകയും മെമന്റൊ നല്‍കുകയും ചെയ്തു. വനിതാ വേദി ജനറല്‍ സെക്രട്ടറി സുജാ ബിജി നന്ദിയും അറിയിച്ചു.
തുടര്‍ന്ന് നടന്ന സ്‌നേഹവിരുന്നില്‍ കടന്ന് വന്ന എല്ലാവരും സംബന്ധിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രദീപ് നെടുമുടി, വൈസ് പ്രസിഡന്റുമാരായ ഹരീഷ് ചെങ്ങന്നൂര്‍, ശ്രീകുമാര്‍ കറ്റാനം, സെക്രട്ടറിമാരായ അനീഷ് മാളികമുക്ക്, സജി കലവൂര്‍, ജോയിന്റ് ട്രഷറാര്‍ സാം കാവാലം, മീഡിയാ കോര്‍ഡിനേറ്റര്‍ സുജേഷ് എണ്ണക്കാട്, ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീജിത്ത് ആലപ്പുഴ, മെമ്പര്‍ഷിപ് കോര്‍ഡിനേറ്റര്‍ ലിജോ കൈനടി, ആര്‍ട്ട്‌സ് & സ്‌പോര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍ ജുബിന്‍ ചെങ്ങന്നൂര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ പൗലോസ് കാവാലം, അരുണ്‍ ഹരിപ്പാട്, ഡെനീഷ് എഴുപുന്ന, അശ്വിനി അരുണ്‍, ശാന്തി ശ്രീകുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.