Image

വിരാട് കൊഹ്‌ലിക്കും അനുഷ്‌കാ ശർമ്മയ്ക്കും ആൺകുഞ്ഞ് പിറന്നു, അകായ് എന്ന് പേര്, സ്വകാര്യത മാനിക്കണമെന്ന് കൊഹ്‌ലി

Published on 20 February, 2024
വിരാട് കൊഹ്‌ലിക്കും അനുഷ്‌കാ ശർമ്മയ്ക്കും ആൺകുഞ്ഞ് പിറന്നു, അകായ് എന്ന് പേര്, സ്വകാര്യത മാനിക്കണമെന്ന് കൊഹ്‌ലി

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമയ്ക്കും ആൺകുഞ്ഞ് പിറന്നു. ഈ മാസം 15നാണ് കുഞ്ഞു പിറന്നത്. വിരാട് - അനുഷ്‌ക ദമ്പതികൾ ഇക്കാര്യം പരസ്യമാക്കിയത്. കുഞ്ഞിന് 'അകായ്' എന്നു പേരു നൽകിയതെന്ന് തന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെ വിരാട് കോലി അറിയിച്ചു.  ഈ ഘട്ടത്തിൽ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും കോലി അഭ്യർഥിച്ചു.

''ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് വാമികയ്ക്ക് അകായ് എന്നൊരു കുഞ്ഞു സഹോദരൻ പിറന്ന കാര്യം അതിയായ സന്തോഷത്തോടും ഹൃദയം തുളുമ്പുന്ന സ്‌നേഹത്തോടും കൂടി ഞങ്ങൾ അറിയിക്കുന്നു.ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഈ നിമിഷത്തിൽ നിങ്ങളുടെ ആശംസകളും ആശീർവാദവും ഞങ്ങൾക്കുണ്ടാകണം. ഈ ഘട്ടത്തിൽ ഞങ്ങളുടെ സ്വകാര്യതയെ ഏവരും മാനിക്കണമെന്നും വിനയത്തോടെ അഭ്യർഥിക്കുന്നു. എല്ലാവരോടും സ്‌നേഹവും നന്ദിയും. വിരാട് ആൻഡ് അനുഷ്‌ക' എന്നാണ് കോല ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങ ളിൽനിന്ന് കോലി പിൻമാറിയിരുന്നു. ഇതോടെ കോലി - അനുഷ്‌ക ദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞു പിറക്കാൻ പോകുന്നുവെന്ന അഭ്യൂഹം വ്യാപകമായി പ്രചരിച്ചിരുന്നു.  2017ലാണ് നീണ്ട കാലത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വിരാട് കോലിയും അനുഷ്‌ക ശർമയും ജീവിതത്തിൽ കൈചേർത്തു പിടിച്ചത്. 2021 ജനുവരി ഒന്നിന് കോലി - അനുഷ്‌ക ദമ്പതികൾക്ക് ആദ്യത്തെ കുഞ്ഞ് പിറന്നു. മൂത്ത പെൺകുഞ്ഞിന് ഇരുവരും വാമിക എന്നാണ് പേരു നൽകിയത്.

 

വിരാട് കൊഹ്‌ലിക്കും അനുഷ്‌കാ ശർമ്മയ്ക്കും ആൺകുഞ്ഞ് പിറന്നു, അകായ് എന്ന് പേര്, സ്വകാര്യത മാനിക്കണമെന്ന് കൊഹ്‌ലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക