Image

ഫൊക്കാന കൺവൻഷനു  റൂമുകൾ സോൾഡ് ഔട്ട്; ഇത് പുതിയ ചരിത്രം  

Published on 03 March, 2024
ഫൊക്കാന കൺവൻഷനു  റൂമുകൾ സോൾഡ് ഔട്ട്; ഇത് പുതിയ ചരിത്രം  

ന്യു ജേഴ്‌സി: ജൂലൈ 18 മുതൽ 20 വരെ വാഷിങ്ങ്ടൺ ഡി.സി യിൽ നടക്കുന്ന ഫൊക്കാന കണ്വൻഷനുള്ള ഹോട്ടൽ റൂമുകൾ മിക്കവാറും സോൾഡ് ഔട്ട് ആയതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു.  സമ്മേളനം നടക്കുന്നതിനു അഞ്ചു മാസം മുൻപ് തന്നെ  മുറികൾ സോൾഡ് ഔട്ട് ആകുന്നത് ഇതാദ്യമായിരിക്കും.

കൺവൻഷൻ വേദിയായ നോർത്ത്  ബെഥസ്ഡ  മോണ്ട്ഗോമറി കൗണ്ടി കൺവെൻഷൻ സെന്റർ അറ്റ് മാരിയറ്റിൽ 1400 പേർക്കാണ് ബാങ്ക്‌വറ്റിൽ  പങ്കെടുക്കാനാകുക-ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ  സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. 

സമ്മേളനത്തിൽ പങ്കെടുക്കാൻ കൂടുതൽ പേർ  താല്പര്യം  പ്രകടിപ്പിച്ചിട്ടുണ്ട്. അവരെ എങ്ങനെ ഉൾക്കൊള്ളാനാവുമെന്ന് പരിശോധിക്കുമെന്ന് ജനറൽ സെക്രട്ടറി ഡോ. കലാ ഷാഹി പറഞ്ഞു. സമീപത്ത് മറ്റു ഹോട്ടലുകളുണ്ട്. അവിടെ സാധാരണ രീതിയിൽ ബുക്ക് ചെയ്യേണ്ടി വരും. എങ്കിലും എണ്ണം പരിമിതപ്പെടുത്തേണ്ടി വരും.

ഫൊക്കാനയുടെ ഇരുപത്തിയൊന്നാമത് രാജ്യാന്തര കൺവെൻഷനാണ്   പുതുമയാർന്ന പരിപാടികളുമായി അരങ്ങേറുന്നത്. 

മുൻ കേന്ദ്രമന്ത്രിയും എം.പി യുമായ ശശി തരൂർ , ജോൺ ബ്രിട്ടാസ് എം.പി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനെയും പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. കവി മുരുകൻ കാട്ടാക്കടയും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഈ ജനകീയ കൺവെൻഷനിൽ പങ്കെടുക്കും .

ബിസിനസ് മീറ്റ്, മീഡിയ സെമിനാർ, നേഴ്‌സസ് സെമിനാർ , വിമൻസ് ഫോറം, ലിറ്റററി അവാർഡ്, ടാലൻറ് കോംപെറ്റീഷൻസ് എന്നിവ ത്രിദിന കൺവെൻഷനിൽ നടക്കും. വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടും.

കൺവൻഷൻ ചെയർ ജോൺസൺ 

1983 ൽ രൂപീകരിച്ച ഫൊക്കാന നാളിതു വരെ ജന്മനാടിൻ്റെ പൈതൃകവും,സംസ്‌കാരവും ഉൾകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.  

കഴിഞ്ഞ രണ്ട് വർഷകാലം ഡോ: ബാബു സ്റ്റീഫന്റെ നേതൃത്വത്തിലുള്ള ഭരണസമിതി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .ഫൊക്കാന ഇന്റർനാഷണൽ ചാപ്റ്റർ ഡൽഹി, ബോംബെ , ബാംഗ്ലൂർ, ചെന്നൈ , മിഡിൽ ഈസ്റ് എന്നിവിടങ്ങളിൽ ആരംഭിച്ചു.   ഫൊക്കാന ഭവന പദ്ധതിയിൽ 10 വീടുകൾക്ക് 36 ലക്ഷം രൂപ, ഹൈസ്‌കൂൾ - നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, അശരണർക്ക് ആശ്വാസധനം എന്നിവ പ്രധാന പദ്ധതികളിൽപെടുന്നു. മലയാള ഭാഷയെ പരിപോഷിപ്പിക്കാൻ "ഭാഷക്കൊരു ഡോളർ " ഫൊക്കാനയുടെ അഭിമാന പദ്ധതിയാണ്.

ഫൊക്കാനയുടെ ചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒരു കൺവെൻഷനാണ് വാഷിങ്ങ്ടൺ ഡി.സി വേദിയാവാൻ പോകുന്നതെന്നും  ബാബു സ്റ്റീഫൻ പറഞ്ഞു 

Join WhatsApp News
Babu Raj 2024-03-05 14:58:48
അയ്യോ Pavam..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക