ദമ്മാം: അവധിയും തിരക്കുള്ള സീസണുകളും ലക്ഷ്യമിട്ട് വിമാന ടിക്കറ്റുകള്‍ക്ക് അമിതമായി വില വര്‍ദ്ധിപ്പിച്ചു പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാന കമ്പനികളെ നിയന്ത്രിയ്ക്കാന്‍ ആവശ്യമായ നിയമനിര്‍മ്മാണം നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി റാക്ക ഏരിയാ യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മുഹമ്മദ് ഇബ്രാഹിന്റെ അധ്യക്ഷതയില്‍ റാക്കയില്‍ നടന്ന റാക്ക ഏരിയാ യൂണിറ്റ് സമ്മേളനം, നവയുഗം ജനറല്‍ സെക്രട്ടറി എം ഏ വാഹിദ് കാര്യറ ഉത്ഘാടനം ചെയ്തു.
നവയുഗം കോബാര്‍ മേഖലാ സെക്രട്ടറി ബിജു വര്‍ക്കി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു സംസാരിച്ചു. കോബാര്‍ മേഖലാ പ്രസിഡന്റ് സജീഷ് പട്ടാഴി അഭിവാദ്യ പ്രസംഗം നടത്തി.
നവയുഗം റാക്ക ഏരിയാ യൂണിറ്റ് ഭാരവാഹികളായി പ്രവീണ്‍ വാസുദേവന്‍ (രക്ഷാധികാരി), മുഹമ്മദ് ഇബ്രാഹിം (പ്രസിഡന്റ്), വിനോദ് (സെക്രട്ടറി), സരിതാ രഞ്ജിത്ത് (വൈസ് പ്രസിഡന്റ്), അഞ്ജു വിനോദ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
സമ്മേളനത്തിന് പ്രവീണ്‍ സ്വാഗതവും, വിനോദ് നന്ദിയും പറഞ്ഞു.