സാർവ്വ ദേശീയ വനിതാ ദിനത്തിൽ കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗമായ പ്രവാസിശ്രീ യുടെ നേതൃത്വത്തിൽ കെപിഎ ആസ്ഥാനത്തു വനിതാദിനാഘോഷം സംഘടിപ്പിച്ചു. പ്രവാസിശ്രീയുടെ പത്തു യൂണിറ്റുകൾ സംയുക്തമായിട്ടായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
പൂർണ്ണമായും വനിതകൾ നിയന്ത്രിച്ചു നടത്തിയ ആഘോഷത്തിൽ മ്യുറൽ പെയിന്റിംഗ് പരിശീലനം, ക്രാഫ്റ്റ് പരിശീലനം, വ്യത്യസ്ത ഗെയിമുകൾ, അംഗങ്ങളുടെ കലാ പ്രകടനങ്ങൾ എന്നിവ ഉൾപ്പെട്ടിരുന്നു. ബഹ്‌റൈനിലെ അറിയപ്പെടുന്ന ക്ലിനികൽ സൈക്കോളജിസ്റ്റ് ശ്രീമതി. ദീപ്തി ഗോപിനാഥ് മുഖ്യാഥിതിയായി പങ്കെടുത്തു
സ്ട്രസ്സ് മാമേജ്‍മെന്റ് ക്ലാസും സംശയ നിവാരണവും നടത്തി. ആഘോഷ സംഗമം കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം ഉത്ഘാടനം ചെയ്തു. പ്രവാസിശ്രീ യുണിറ്റ് ഹെഡ് റസീല മുഹമ്മദ് അധ്യക്ഷയായ ചടങ്ങിന് പ്രവാസി ശ്രീ യുണിറ്റ് ഹെഡുകളായ അഞ്ജലി സ്വാഗതവും ഷാമില ഇസ്മായിൽ നന്ദിയും പറഞ്ഞു.
കെപിഎ വൈസ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറിമാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ, പ്രവാസിശ്രീ കോഓർഡിനേറ്റേഴ്സ് ആയ മനോജ് ജമാൽ, നവാസ് കരുനാഗപ്പള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രവാസിശ്രീ യുണിറ്റ് ഹെഡ്കളായ ജിബി ജോൺ, പ്രതിഭ അനിൽ, രമ്യ ഗിരീഷ്, ജ്യോതി പ്രമോദ്, സുമി ഷമീർ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.