Image

ഫോമ ന്യൂയോര്‍ക്ക് മെട്രോ റീജിയണില്‍ നിന്ന് ജോസഫ് കളപ്പുരയ്ക്കല്‍ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

Published on 10 March, 2024
ഫോമ ന്യൂയോര്‍ക്ക് മെട്രോ റീജിയണില്‍ നിന്ന് ജോസഫ് കളപ്പുരയ്ക്കല്‍ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഫോമയുടെ 2024- 26 കാലഘട്ടത്തിലേക്ക് നാഷണല്‍ കമ്മിറ്റി മെമ്പര്‍ സ്ഥാനത്തേക്ക് ജോസഫ് കളപ്പുരയ്ക്കലിനെ ലോംഗ് ഐലന്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഐക്യകണ്ഠ്യനേ നോമിനേറ്റ് ചെയ്തു. എല്‍.ഐ.എം.സി.എയുടെ ട്രഷറര്‍, സെക്രട്ടറി കൂടാതെ 2009- 2010 കാലഘട്ടത്തിലെ പ്രസിഡന്റ് എന്നീ നിലകളില്‍ സംഘടനയെ ശക്തമായി നയിക്കുവാന്‍ സാധിച്ചിട്ടണ്ട്. 

ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ജോസഫ് കളപ്പുരയ്ക്കല്‍, ട്രഷറര്‍, സെക്രട്ടറി, 2003 -ലെ പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച് സംഘടനയെ പുതിയ തലത്തിലേയ്ക്കുയര്‍ത്തി. 

ഏറ്റെടുക്കുന്ന ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ചിട്ടുള്ള ജോസഫ് കളപ്പുരയ്ക്കല്‍ ഫോമയ്ക്ക് ഒരു മുതല്‍ക്കൂട്ടാകുമെന്ന് ലിംകാ പ്രസിഡന്റ് ബോബന്‍ തോട്ടം അഭിപ്രായപ്പെട്ടു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക