വാഷിംഗ്ടണ്‍: അമേരിക്കന്‍ മലയാളികളുടെ സംഘടിത ശക്തിയുടെ പ്രതിരൂപമായ ഫൊക്കാനയുടെ 2024 - 2026 കാലയളവില്‍ ഡോ. കല ഷഹി നയിക്കുന്ന പാനലില്‍ ടെക്‌സാസില്‍ നിന്നും റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകയും, സംരംഭകയും, ആരോഗ്യ പരിപാലന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഫാന്‍സി മോള്‍ പള്ളാത്തു മഠം മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന ടീം ലെഗസിക്കൊപ്പം മത്സര രംഗത്തേക്ക് കടന്നുവരുമ്പോള്‍ കഴിവുറ്റ ഒരു ടീമിനൊപ്പം പ്രൊഫഷണലായ ഫാന്‍സിമോള്‍ പള്ളാത്തുമഠവും എത്തുമ്പോള്‍ ഫൊക്കാനയ്ക്ക് വലിയ മുതല്‍കൂട്ടാകും. പുനെ AFMC യില്‍ നിന്ന് BSN ബിരുദം നേടിയ ശേഷം എം ബി എ യും കരസ്ഥമാക്കി ഹെല്‍ത്ത് കെയര്‍ രംഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച്, യു എ ബി യില്‍ നിന്ന് ഓണററി ഡോക്ടറല്‍ ബിരുദം നേടുകയും ചെയ്തത് ഫാന്‍സിമോള്‍ പള്ളത്തുമഠത്തിന് മറ്റൊരു വഴിത്തിരിവായി.
അമേരിക്കയില്‍ എത്തിയ ശേഷം ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്‌ട്രേഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും തന്റെ പ്രവര്‍ത്തന മേഖല വിപുലീകരിക്കുകയും ചെയ്തു. എന്നാല്‍, ഫാന്‍സിമോള്‍ പള്ളാത്തു മഠം എന്ന സംരംഭകയ്ക്ക് പുതിയ ബിസിനസ് മേഖലകളില്‍ ശ്രദ്ധിക്കാനായിരുന്നു താല്പര്യം. മൂന്ന് വ്യത്യസ്തങ്ങളായ ലബോറട്ടറികളുടെ സ്ഥാപകയും സി ഇ ഒ ആയും പ്രവര്‍ത്തിക്കുന്ന അവര്‍ ഹെല്‍ത്ത് കെയര്‍ കമ്പനികള്‍ക്കും ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ക്കുമായി കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തനം തുടങ്ങി. മലയാളി സമൂഹത്തിന് മാത്രമല്ല ഇന്ത്യന്‍ സമൂഹത്തിനാകമാനം അഭിമാനിക്കാവുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഫാന്‍സിമോള്‍ പള്ളാത്തു മഠം നടത്തിവരുന്നു. ഫൊക്കാനയുടെ നിരവധി പ്രവര്‍ത്തനങ്ങളുടെ നേതൃത്വ നിരയില്‍ സജീവമായ അവര്‍ ഇപ്പോള്‍ ഫൊക്കാനയുടെ ദേശീയ വനിതാ ഫോറം വൈസ് ചെയര്‍പേഴ്‌സണ്‍ കൂടിയാണ്. ഫൊക്കാനയുടെ റീജിയണല്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയെങ്കില്‍ മാത്രമേ ഫൊക്കാനയിലേക്ക് വനിതാ നേതൃത്വവും, യുവ നേതൃത്വവും കടന്നുവരികയുള്ളു. അതിനായി ഡോ. ബാബു സ്റ്റീഫന്‍, ഡോ. കല ഷഹി എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണ്. 2024 -2026 കാലയളവില്‍ ഡോ. കല ഷഹിയുടെ നേതൃത്വത്തില്‍ ഒരു പ്രൊഫഷണല്‍ ടീം ഉണ്ടാവണം. അതിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ഫാന്‍സിമോള്‍ പള്ളാത്തു മഠം പറഞ്ഞു.
അമേരിക്കയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് നിറസാന്നിദ്ധ്യമായ ഫാന്‍സിമോള്‍ പള്ളാത്തുമഠത്തിന്റെ സാന്നിദ്ധ്യം തങ്ങളുടെ ടീം ലെഗസിക്കും ഫൊക്കാനയ്ക്കും ഏറെ ഗുണം നല്‍കുമെന്ന് ഫൊക്കാന 2024 - 2026 പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കല ഷഹി, സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി രാജന്‍ സാമുവേല്‍, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോര്‍ജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പില്‍, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മന്‍, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമന്‍സ് ഫോറം ചെയര്‍ സ്ഥാനാര്‍ത്ഥി നിഷ എറിക്, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ബെന്‍ പോള്‍, ലിന്റോ ജോളി, റോയ് ജോര്‍ജ്, പ്രിന്‍സണ്‍ പെരേപ്പാടന്‍, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.