ഫ്ലോറിഡ :സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് യൂത്ത് പ്രതിനിധിയായി കലാ- സംസ്‌കാരിക പ്രവർത്തകയായ ഫെയ്‌ത്ത് മറിയ എൽഡോ മത്സരിക്കുന്നു.
ഫിലാഡൽഫിയാ ഏരിയായിലെ പ്രമുഖ മലയാളീ സംഘടനയായ മലയാളീ അസോസിയേഷൻ ഓഫ് ഫിലാഡൽഫിയായുടെ (മാപ്പ് ) പ്രവർത്തകയാണ് ഫെയ്‌ത്ത് മറിയ എൽഡോ. വളരെ കുട്ടികാലം മുതലേ ഡാൻസ് പ്രാക്ടീസ് ചെയ്യുകയും,ചുരുങ്ങിയ കാലംകൊണ്ട് തന്നെ ഡാൻസിൽ പ്രേക്ഷകരുടെ മനസ്സിലിടം നേടുവാനും കഴിഞ്ഞ കലാകാരിയാണ് . ഫിലാഡൽഫിയായിലെ വിവിധ മലയാളീ അസ്സോസിയേഷനുകളുടെ വേദികളിലൂടെ വളർന്നു വരുന്ന ഒരു യുവ കലാകാരിയായ ഫെയ്‌ത്ത് ഫസ്റ്റ് ഇയർ ഡിഗ്രി വിദ്യാർത്ഥിയാണ്.
കോളേജിൽ ചേർന്ന ഡിവസം മുതൽ സ്റ്റുഡൻറ് ലീഡറിന്റെ റോളിൽ പ്രവർത്തിക്കുന്ന ഫെയ്‌ത്ത് വൈവിധ്യമാർന്ന മൂല്യങ്ങൾ പുതിയ കുട്ടികളിലേക്കും സഹപാഠികളിലേക്കും പകർന്നു നലകുന്നതിലും കോളേജിലെ വിവിധ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും ,പഠനത്തിനു ഊന്നൽ നൽകികൊണ്ട് നിലവിലെ പ്രശ്നങ്ങൾക്ക് ദിശാബോധം നൽകുവാനും ശ്രമിക്കുന്ന ഫെയ്‌ത്ത് ഒരു സ്റ്റുഡന്റ് ലീഡർ എന്ന നിലയിൽ ഏവർക്കും സുപരിചിതയാണ്.
നര്‍ത്തകി, പാട്ടുകാരി , സംഘാടക, സന്നദ്ധ പ്രവർത്തക, സ്റ്റുഡന്റ് ലീഡർ , പ്രസംഗിക തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ചു വളർന്നു വരുന്ന ഒരു കലാകാരിയാണ് ഫെയ്‌ത്ത്. , നിരവധി വേദികളിൽ വിധകലാരൂപങ്ങളിൽ അരങ്ങിലും അരൊങ്ങൊരുക്കുന്നതിലും കഴിവ് തെളിയിച്ചു ഫിലാഡൽഫിയാ മേഖലയിൽ അറിയപ്പെടുന്ന യുവ കലാകാരിയായി വളർന്നുവരുന്ന ഫെയ്‌ത്ത്, മലയാളീ അസോസിയേഷനുകൾ നടത്തുന്ന പരിപാടികള്‍ക്ക് മാറ്റുകൂട്ടാന്‍ മുമ്പിൽ നിന്ന് നയിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്.
ഡ്രെക്സിൽ യൂണിവേഴ്സിറ്റിയിൽ ഫൈവ് ഇയർ ബിസിനസ്സ് അനലിറ്റിക്സ് ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുന്ന ഫെയ്‌ത്ത് ഫൊക്കാനയിലെ യൂത്തിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും കൂടുതൽ യുവാക്കളെ സംഘടനയിലേക്ക് ആകർഷിക്കാനും , ഫെയ്‌ത്തിന്റെ പ്രവർത്തങ്ങൾക്ക് കഴിയും.
അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയായിട്ടാണ് ഫെയ്‌ത്ത് മറിയ എൽഡോ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. അവരുടെ പ്രവർത്തനങ്ങൾ യുവ തലമുറക്ക് മാതൃകയാണ് .ഫെയ്‌ത്ത് മറിയ എൽഡോയുടെ സംഘടനാ മികവും നേതൃ പാടവവും യുവ നേതാകൾക്ക് മുൻതൂക്കമുള്ള ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിൽ ഒരു വൻ മുതൽ കുട്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.
യുവ തലമുറയെ അംഗീകരിക്കുകയും അനുഭവസമ്പത്തും , കഴിവുമുള്ള ചെറുപ്പക്കാരെ മുന്നിൽ നിർത്തി പ്രവർത്തിക്കുവാൻ തയ്യാർ എടുക്കുബോൾ ഫെയ്‌ത്ത് മറിയ എൽഡോയുടെ മത്സരം യുവ തലമുറക്ക് കിട്ടുന്ന അംഗീകാരമാണ് . മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. പെൻസിൽവേനിയ റീജണിൽ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ ഫെയ്‌ത്ത് മറിയ എൽഡോയുടെ മത്സരത്തെ പിന്തുണക്കുന്നു . കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന , ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ , അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് ,വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ ,രാജീവ് കുമാരൻ, അഡ്വ. ലതാ മേനോൻ ,ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ , മേരി ഫിലിപ്പ് , മേരികുട്ടി മൈക്കിൾ , മനോജ് മാത്യു ,ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ , സിജു സെബാസ്റ്റ്യൻ , ജോർജി വർഗീസ് , സുദീപ് നായർ , സോമൻ സക്കറിയ , ബ്ലെസ്സൺ മാത്യു, ജീമോൻ വർഗീസ്, ജെയിൻ തെരേസ, ഹണി ജോസഫ് റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിൻഡോ ജോളി , കോശി കുരുവിള,ഷാജി സാമുവേൽ, ധീരജ് പ്രസാദ് , ജോസി കാരക്കാട്, ലാജി തോമസ് , ആന്റോ വർക്കി ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്ന സതീശൻ നായർ , ബിജു ജോൺ എന്നിവർ ഫെയ്‌ത്ത് മറിയ എൽഡോക്ക് വിജയാശംസകൾ നേർന്നു.