Image

ഫോമ സെന്‍ട്രല്‍ റീജിയന്‍ വനിതാ ദിനാഘോഷം ഗംഭീരമായി

ജൂബി വള്ളിക്കളം Published on 18 March, 2024
ഫോമ സെന്‍ട്രല്‍ റീജിയന്‍ വനിതാ ദിനാഘോഷം ഗംഭീരമായി

ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫോമയുടെ സെന്‍ട്രല്‍ റീജിയന്‍ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനം ആഘോഷിച്ചു. ആര്‍.വി.പി ടോമി എടത്തിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കുക്ക് കൗണ്ടി സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജി ഐറിസ് മാര്‍ട്ടീനസ് തിരി തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. വിമന്‍സ് ഫോറം നാഷണല്‍ ചെയര്‍പേഴ്‌സണ്‍ സുജ ഔസോയും, സെന്‍ട്രല്‍ റീജിയന്‍ ചെയര്‍പേഴ്‌സണ്‍ ആശ മാത്യുവും സംസാരിച്ചു. 

തുടര്‍ന്ന് 'Empwer Her: A Celebration of Style and Inclusion' എന്ന  പേരില്‍ നടത്തിയ മെഗാ ഫാഷന്‍ ഷോ കാണികളുടെ പ്രത്യേക കയ്യടി വാങ്ങി. അഞ്ച് വ്യത്യസ്ത റൗണ്ടുകളിലായി അമ്പത്തഞ്ച് പേര്‍ പങ്കെടുത്ത ഈ ഫാഷന്‍ഷോ മികച്ച ഫാഷന്‍ഷോകളോട് കിടപിടിക്കുന്നതായിരുന്നു. വ്യത്യസ്ത പ്രായത്തിലുള്ളവര്‍ മികച്ച ഡിസൈനിംഗിലും, സ്റ്റൈലിലുമുള്ള വസ്ത്രധാരണത്തില്‍ ആത്മവിശ്വാസത്തോടെ റാമ്പ് വാക്ക് നടത്തിയ ഏവരിലും സന്തോഷവും അഭമാനവും ഉളവാക്കി. 

ആഷാ മാത്യു, ജൂബി വള്ളിക്കളം, റോസ് വടകര, ശ്രീജ നിഷാന്ത്, ശ്രീദേവി പണ്ടാല, ലിന്റാ േേജാളിസ്, ജിനു ടോം, ലിസി ഇണ്ടിക്കുഴി, ജോര്‍ളി തളിയത്ത്, ഡയാന സ്‌കറിയ എന്നിവര്‍ വനിതാ ദിന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

റിപ്പോര്‍ട്ട്: ജൂബി വള്ളിക്കളം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക