അല്‍ ഹസ്സ: പ്രവാസലോകത്തെ പരിമിതികള്‍ക്കുള്ളിലും, മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമപ്പുറം പ്രവാസി തൊഴിലാളി ഒത്തൊരുമയുടെ കാഴ്ചയായി നവയുഗം സാംസ്ക്കാരികവേദി അല്‍ഹസ ഹഫുഫ് യൂണിറ്റിന്റെ ഇഫ്താര്‍ സംഗമം അരങ്ങേറി.
നവയുഗം ഹഫുഫ് യൂണിറ്റ് ഓഫീസില്‍ വച്ച് നടത്തിയ ഇഫ്താറില്‍ നവയുഗം പ്രവര്‍ത്തകരും, തൊഴിലാളികളും ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ പങ്കെടുത്തു.
ഇഫ്താര്‍ സംഗമത്തിന് നവയുഗം നേതാക്കളായ സുശീല്‍ കുമാര്‍, ഉണ്ണിമാധവം, സിയാദ് പള്ളിമുക്ക്, സുബ്രഹ്മണ്യന്, അനില്‍, ഷിഹാബ്, നൗഷാദ്, ജലീല്‍ ഷൂകേക്ക്, അഖില്‍ അരവിന്ദ്, ഷിബു താഹിര്‍, ബക്കര്‍ മൈനാഗപ്പള്ളി, സുരേഷ് മടവൂര്‍ എന്നിവര്‍ നേതൃത്വം നല്കി.