ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തില്‍ അസ്‌കറിലെ ഗള്‍ഫ് സിറ്റി ക്ലീനിംഗ് കമ്പനി ( GCCC ) ലേബര്‍ ക്യാമ്പില്‍ റമദാന്‍ നോമ്പ് നോല്‍ക്കുന്ന സഹോദരങ്ങള്‍ക്ക് ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തു.
അസോസിയേഷന്‍ പ്രസിഡന്റ് ജയ്‌സണ്‍ കൂടാംപള്ളത്ത്, ചാരിറ്റി കോര്‍ഡിനേറ്റര്‍ ജോര്‍ജ്ജ് അമ്പലപ്പുഴ എന്നിവര്‍ റമദാന്‍ ആശംസകള്‍ നേര്‍ന്നു.
ജനറല്‍ സെക്രട്ടറി അനൂപ് പള്ളിപ്പാട്, ട്രഷറര്‍ അജിത്ത് എടത്വ, വൈസ് പ്രസിഡന്റുമാരായ ഹരീഷ് ചെങ്ങന്നൂര്‍, ശ്രീകുമാര്‍ കറ്റാനം , സെക്രട്ടറി അനീഷ് മാളികമുക്ക്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രദീപ് നെടുമുടി, ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീജിത്ത് ആലപ്പുഴ, മീഡിയ കോര്‍ഡിനേറ്റര്‍ സുജേഷ് എണ്ണയ്ക്കാട്, മെംബര്‍ഷിപ് കോര്‍ഡിനേറ്റര്‍ ലിജോ കൈനടി, ആര്‍ട്ട്‌സ് & സ്‌പോര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍ ജുബിന്‍ ചെങ്ങന്നൂര്‍, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ അനില്‍ കായംകുളം, രാജേഷ് മാവേലിക്കര, ആതിര പ്രശാന്ത്, അരുണ്‍ ഹരിപ്പാട്, പൗലോസ് കാവാലം,ശാന്തി ശ്രീകുമാര്‍, സുനിത നായര്‍, അശ്വിനി അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.