Image

ഫോമ സെൻട്രൽ റീജിയണ്‍ കുടുംബസംഗമം ഉദ്ഘാടനം മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിച്ചു.

ജോഷി വള്ളിക്കളം Published on 25 March, 2024
ഫോമ സെൻട്രൽ  റീജിയണ്‍  കുടുംബസംഗമം ഉദ്ഘാടനം മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിച്ചു.

ഷിക്കാഗോ: ഫോമ സെന്ററല്‍ റീജിയന്റെ കുടുംബസംഗമം റീജിയണല്‍ വൈസ് ചെയര്‍മാന്‍ ടോമി എടത്തിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഷിക്കാഗോ സീറോ മലബാര്‍ രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ഫോമ നാഷ്ണല്‍ ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം റീജിയണല്‍ വുമണ്‍സ് ചെയര്‍ ആഷ തോമസ്, നാഷ്ണല്‍ വുമണ്‍സ് ചെയര്‍ സുജ ഔസോ, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാലിയില്‍, വൈസ് ചെയര്‍മാന്‍ ജോണ്‍ പാട്ടവതി, ജഡ്ജി ഐറിസ് മാര്‍ട്ടീണസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പീറ്റര്‍ കുളങ്ങര, സിജി എടാട്ട്, ജെസ്സി റിന്‍സി, ജോസ് മണക്കാട്ട്, റോയി നെടുംചിറി, ആന്റോ കവലയ്ക്കല്‍, ജോസ് മണക്കാട് എന്നിവര്‍ തദ്ദവസരത്തില്‍ സന്നിഹിതരായിരുന്നു.

ഡോ.സാള്‍സി പോള്‍ സ്വാഗതവും, സിബു കുളങ്ങറ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നന്ദിയും രേഖപ്പെടുത്തി. ജോഷി വള്ളിക്കളം പരിപാടികളുടെ മാസ്റ്റര്‍ ഓഫ് സെറിമണിയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക