Image

കേരള ആര്‍ട്‌സ് &  സ്‌പോര്‍ട്‌സ് ക്ലബ് (കാസ്‌ക്) സില്‍വര്‍ ജൂബിലി ആഘോഷം സംഘടിപ്പിക്കുന്നു

Published on 25 March, 2024
കേരള ആര്‍ട്‌സ് &  സ്‌പോര്‍ട്‌സ് ക്ലബ് (കാസ്‌ക്) സില്‍വര്‍ ജൂബിലി ആഘോഷം സംഘടിപ്പിക്കുന്നു

ദമ്മാമിലെ കലാകായിക കൂട്ടായ്മ കേരള ആര്‍ട്‌സ് &  സ്‌പോര്‍ട്‌സ് ക്ലബ് (കാസ്‌ക്) സില്‍വര്‍ ജൂബിലി ആഘോഷം സംഘടിപ്പിക്കുന്നു. ആഘോഷത്തിന്റെ ഭാഗമായി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന കലാകായിക മത്സരങ്ങള്‍  നടക്കും.

സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം സ്ഥാപക പ്രസിഡന്റ് ബിനു പി ബേബി, സെക്രട്ടറി മുഹമ്മദാലി നിലവിലെ പ്രസിഡന്റ് പ്രദീപ് കുമാര്‍, സെക്രട്ടറി സുരേഷ് ട്രെഷറര്‍ സുരേഷ് കെ വി , സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ബഷീര്‍ സബാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

'HONORING THE PAST, INSPIRING THE FUTURE' എന്ന ടാഗ്ലൈനോട് കൂടി കല-കായികം-ഇന്ത്യ-കേരളം എന്നിവയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള ലോഗോയാണ് സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് വേണ്ടി ഡിസൈന്‍ ചെയ്തത്.

1999 ല്‍ ആരംഭിച്ച കാസ്‌ക്കിന്റെ 25 വര്‍ഷത്തെ നാള്‍വഴികള്‍ പ്രദീപ് കുമാര്‍ വിശദീകരിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളെക്കുറിച്ച് സെക്രട്ടറി സുരേഷ്  വിശദീകരിച്ചു. കായിക മത്സരങ്ങളില്‍ ക്രിക്കറ്റ്,വോളിബോള്‍, ചെസ്സ്, ക്യാരംസ്, വടംവലി എന്നിവയും കല ഇനത്തില്‍ ചിത്രരചന, കവിത-കഥ രചന, പാട്ടുമത്സരം എന്നിവയും സംഘടിപ്പിക്കും. സില്‍വര്‍ ജൂബിലി സമാപനത്തോട് അനുബന്ധിച്ചു ഒരു മെഗാ ഇവന്റും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

ചടങ്ങില്‍ കാസ്‌ക്കിന്റെ സ്പോണ്‍സര്‍മാര്‍, അഭ്യുദയകാംക്ഷികള്‍, ക്രിക്കറ്റ്-വോളിബോള്‍ ടീം അംഗങ്ങള്‍, കാസ്‌ക് അംഗങ്ങള്‍, അവരുടെ കുടുംബാംഗങ്ങള്‍, ദമ്മാമിലെ കലാകായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അങ്ങനെ നിരവധിപ്പേര്‍ ചടങ്ങിന് സാക്ഷികളായി.

വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍ നന്ദി പറഞ്ഞു. ശ്യം കുമാര്‍ , അസിം, യാസര്‍, ബാലു, റസാഖ്, യൂനുസ്, ഹാരീസ്, സുധീഷ്, ശ്രീകുമാര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി. ചടങ്ങിനോടനുബന്ധിച്ച് നോമ്പുതുറയും സംഘടിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക