ടീം ഫോമാ അംഗങ്ങൾക്ക് ഒർലാണ്ടോയിൽ ആവേശകരമായ സ്വീകരണം. ഫോമാ സൺഷൈൻ ആർ വി പി ചാക്കോച്ചൻ ജോസഫിന്റെ നേതൃത്വത്തിൽ ഒർലാണ്ടോയിലെ ഒരുമ, ഓർമ്മ എന്നീ സംഘടനകളുടെ ഭാരവാഹികളും പ്രാദേശിക നേതാക്കളുമാണ് സ്വീകരണത്തിനു നേതൃത്വം നൽകിയത്.
ചാക്കോച്ചൻ ജോസഫിനു പുറമെ ആന്റണി സാബു (ഓർമ്മ പ്രസിഡന്റ്), സ്മിത നോബിൾ ( ഒരുമ പ്രസിഡന്റ്) ജോ ചിറയിൽ, ലിൻടോ ജോളി, രാജ് കുറുപ്പ്, ചന്ദ്രകല രാജീവ്, നോബിൾ ജനാർദ്ദനൻ, പ്രശാന്ത് പ്രേം, രഞ്ജി ജോസഫ്, അനീഷ് ജോർജ്, പ്രവീൺ പണിക്കർ , ഡോ . ജിജി സ്കറിയ, ചാക്കോ കുര്യൻ , സോണി കണ്ണോട്ടുതറ , രഞ്ജിത്, ജെറി കാമ്പിയിൽ, ദയാ കാമ്പിയിൽ, ഷീന എബ്രഹാം, രാജീവ് കുമാരൻ, ജിജോ ചിറയിൽ, പൗലോസ് കുയിലാടൻ, റോഷൻ, അപർണ ഗോപകുമാർ, സുനിത മേനോൻ, വേണു മേനോൻ, പ്രവീൺ, ജിജിമോൻ, രതീഷ് , കുര്യാക്കോസ് തുടങ്ങിയവർ സ്വീകരണത്തിൽ പങ്കെടുക്കുകയും എം ഫോമക്ക് പിന്തുണ അറിയിച്ചു സംസാരിക്കുകയും ചെയ്തു.
ഫോമായുടെ വളർച്ചയിൽ ഓർമയും, ഒരുമയും നൽകുന്ന വിലപ്പെട്ട സംഭാവനകൾക്ക് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ഫോമായുടെ പ്രമുഖ നേതാവ് തോമസ് റ്റി ഉമ്മൻ അഭിനന്ദനങ്ങൾ അറിയിച്ചു. ആർ വി പി, ചാക്കോച്ചൻ ജോസഫിന്റെ നേതൃത്വത്തിൽ സൺ ഷൈൻ റീജിയൺ ടീം വളരെ അഭിമാനകരമായ പ്രവർത്തനമാണ് കാഴ്ച വൈകുന്നതെന്ന് ടീം ഫോമാ നേതാക്കൾ അഭിപ്രായപ്പെട്ടു. സ്നേഹോഷ്മളമായ സ്വീകരണത്തിന് ടീം ഫോമാ യിലെ സ്ഥാനാർഥികളായി സാമുവൽ മത്തായി (ജനറൽ സെക്രട്ടറി), ബിനൂബ് ശ്രീധരൻ (ട്രഷറർ ), സണ്ണി കല്ലൂപ്പാറ (വൈസ് പ്രസിഡന്റ് ), ഡോ . പ്രിൻസ് നെച്ചിക്കാട് (ജോയിന്റ് സെക്രട്ടറി), അമ്പിളി സജിമോൻ (ജോയിന്റ് ട്രഷറർ ) എന്നിവർ നന്ദി പറഞ്ഞു.
അമേരിക്കൻ മലയാളി സമൂഹത്തിന്റ അഭിമാനമായി, വ്യക്തമായ കാഴ്ചപ്പാടോടുകൂടിയും, ദിശാബോധത്തോടും കൂടെ ഫോമായെ നയിക്കുവാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ടീം ഫോമാ നേതാക്കൾ മറുപടി പ്രസംഗത്തിൽ അറിയിച്ചു. ദീര്ഘവര്ഷങ്ങളുടെ അനുഭവ സമ്പത്തും പ്രവർത്തന പാരമ്പര്യവും കൈമുതലായുള്ള, ഫോമായുടെ തുടക്കം മുതൽ ഫോമയുടെയും അമേരിക്കൻ മലയാളി സമൂഹത്തിന്റെയും സ്പന്ദനങ്ങൾ മനസ്സിലാക്കിയ ടീം ഫോമായോടൊപ്പമാണ് ഫോമായിലെ അംഗസംഘടനകളെല്ലാം തന്നെയെന്നാണ് വിവിധ റീജിയനുകളിൽ നിന്നും ടീമിന് ലഭിക്കുന്ന ശക്തമായ പിന്തുണയിലൂടെ വ്യക്തമാകുന്നത്.