Image

നേതൃപരിശീലന കളരിയും ഈസ്റ്റർ   ആഘോഷവും: വെരി റവ . ഡോ ചെറിയാൻ തോമസ് നേതൃത്വം നൽകുന്നു

സ്റ്റാൻലി കളത്തിൽ  Published on 30 March, 2024
നേതൃപരിശീലന കളരിയും ഈസ്റ്റർ   ആഘോഷവും: വെരി റവ . ഡോ ചെറിയാൻ തോമസ് നേതൃത്വം നൽകുന്നു

അരിസോണ :- ഫീനിക്‌സ് മാർത്തോമാ  ഇടവക ചുമതലക്കാരുടെയും  ഇടവക സംഘടനാ ഭാരവാഹികളുടെയും നേതൃപരിശീലന പഠന ക്യമ്പും , ധ്യാന യോഗവും ഇടവക വികാരി റവ. സിബിൻ ഡി. വറുഗീസിന്റെ അധ്യക്ഷതയിൽ കൂടുന്ന മീറ്റിംഗിൽ  വെരി.റെവ. ഡോ . ചെറിയാൻ തോമസ് ഉത്‌ഘാടനം ചെയ്യും. 

മാർച്ച് 30 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ ഉച്ചച്ചയ്ക്ക് 2:00 PM വരെ യാണ് പഠന ശിബിരം ക്രമീകരിച്ചിരിക്കുന്നത് . മാർച്ച് 31 ന് ഞായറാഴ്ച രാവിലെ 8:00 മണിക്ക് , ഈസ്റ്റർ ദിന ഉയിർപ്പിന്റെ ആരാധനയും, വിശൂദ്ധ കുർബാന ശുശ്രൂഷയും  ആരംഭിക്കും.

മാർത്തോമ്മാ സഭാ മുൻ സഭാ സെക്രട്ടറി , കോട്ടയം വൈദീക സെമിനാരി പുതിയനിയമ അധ്യാപകൻ . എക്യൂമിനിക്കൽ ക്രിസ്ത്യൻ സെന്റർ (ECC)  ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച വികാരി ജെനറൽ വെരി റെവ . ഡോ. ചെറിയാൻ തോമസ് വിശുദ്ധ കുർബാനയ്ക്ക് മുഖ്യ കാർമ്മികത്വം  വഹിക്കും.  ഇടവക വികാരി റെവ. സിബിൻ  ഡി .വറുഗീസ് സഹ കാർമ്മികത്വം  വഹിക്കുന്നതാണ് . 

അന്നേദിവസം ആരാധനാ മദ്ധ്യേ പുതിയ വർഷത്തെ ഇടവക ഭാരവാഹികളുടെയും, സംഘടനാ ഭാരവാഹികളുടെയും,  പ്രതിഷ്ഠാ ശുശ്രൂഷയും നടത്തപ്പെടുന്നതാണ് . മാർത്തോമാ സഭയുടെ അരിസോണ സ്റ്റേറ്റിലെ ഏക ദേവാലയമാണ്  ഫിനിക്സിലുള്ളത് . അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ വിവിധ രാജ്യങ്ങളിൽ നിന്ന് ഉപരി പഠനാർത്ഥവും , ജോലി സംബന്ധമായും വരുന്ന അനേകം യുവതീ ,യുവാക്കൾ ആരാധനയിൽ സംബന്ധിക്കുന്നത് പ്രത്യേകതയാണ്.  

പുതു വര്ഷം  വികാരി റവ . സിബിൻ ഡി വര്ഗീസിന്റെ നേത്വർത്വത്തിൽ എലിസബത്ത് ഫിലിപ്പ്‌,  വൈസ് പ്രസിഡന്റ്, പ്രവീൺ എബി തോമസ് സെക്രട്ടറി , സ്റ്റാൻലി കളത്തിൽ ട്രസ്റ്റീ, അനീഷ് മത്തായി,  അക്കൗണ്ടെന്റ് , ബോബി വര്ഗീസ് , റോയി തോമസ് അത്മായ ശുശ്രൂഷകർ , തോമസ് പി ജോർജ് മണ്ഡലം മെമ്പർ , എജി ജോർജ് ഇടവക മിഷൻ പ്രതിനിധി , മിനിമോൾ മത്തായി, സേവികാസംഘം,  ആൻ തോമസ് യൂത്ത് റെപ് , എന്നിവർ അടങ്ങിയ കമ്മിറ്റി നേതൃത്വം  നൽകുന്നു . 

അരിസോണ സ്റ്റേറ് യൂണിവേഴ്‌സിറ്റി , ഗ്രാൻഡ് ക്യാനിയൻ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ പഠനാർത്ഥവും ജോലി സംബന്ധമായും വിദേശത്തു നിന്ന് വരുന്ന ആളുകൾക്ക് അവർക്ക് ആവശ്യമായ ക്രമീകരങ്ങൾ ചെയ്യുന്നതിനായി ഒരു ഹെൽപ്പ്  ഡെസ്ക് പ്രവർത്തിക്കുന്നു .      
കൂടുതൽ വിവരങ്ങൾക്ക് :  റെവ . സിബിൻ ഡി വറുഗീസ്  (വികാരി ) 480) 202-2229  .                   
 പ്രവീൺ എബി തോമസ്. (സെക്രട്ടറി ) (919) 537-5485. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക