Image

ഫോമാ നാഷണൽ കമ്മിറ്റിയിലേക്ക്  ഷാജി മിറ്റത്താനിയെ കല എൻഡോർസ്  ചെയ്തു 

ജോജോ കോട്ടൂർ  Published on 30 March, 2024
ഫോമാ നാഷണൽ കമ്മിറ്റിയിലേക്ക്  ഷാജി മിറ്റത്താനിയെ കല എൻഡോർസ്  ചെയ്തു 
 
ഫിലാഡൽഫിയ: സാമൂഹ്യ പ്രവർത്തകനും പ്രമുഖ സംഘാടകനുമായ ഷാജി മിറ്റത്താനിയെ ഫോമയുടെ 2024-26 കാലഘട്ടത്തിൽ നാഷണൽ കമ്മിറ്റിയിലേക്ക് കല എൻഡോഴ്സ് ചെയ്തു .ഇപ്പോൾ കലയുടെ പ്രസിഡന്റും ഫോമാ മിഡ് അറ്റ്ലാന്റിക് റീജണൽ വൈസ് ചെയർമാനുമായി സേവനം അനുഷ്ഠിച്ചുവരികയാണ് അദ്ദേഹം. ഫിലിം ഡിസ്ട്രിബ്യുട്ടർ, സീരിയൽ നിർമാതാവ് , നാടക നടൻ എന്നീ തലങ്ങളിൽ സാംസ്‌കാരിക രംഗത്ത് അതുല്യമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് ഷാജി മിറ്റത്താനി
 
.ഫിലാഡൽഫിയ സീറോ മലബാർ ദേവാലയത്തിൽ ദീർഘകാലം ട്രസ്റ്റിയായി സേവനമനുഷ്ഠിച്ച ഷാജി മിറ്റത്താനി SMCC യുടെ റീജിയണൽ കോർഡിനേറ്റർ കൂടിയാണ്. കലയുടെ ജോയിന്റ് സെക്രട്ടറി , ട്രഷറർ എന്നീ പദവികൾ വഹിച്ചിട്ടുള്ള ഷാജി മിറ്റത്താനി എക്യൂമെനിക്കൽ കൗൺസിൽ ഓഫ് ഇന്ത്യൻ ചർച്ചസിന്റെ സുവനീർ ചീഫ് എഡിറ്റർ പദവിയും അലങ്കരിച്ചിട്ടുണ്ട്.
 
മുതിർന്ന ഫോമാ നേതാക്കളായ ഡോ . ജെയിംസ് കുറിച്ചി , ജോർജ് മാത്യു CPA, ജോയിന്റ് സെക്രട്ടറി ഡോ . ജയ്മോൾ ശ്രീധർ, RVP ജോജോ കോട്ടൂർ എന്നിവർ ആശംസകൾ അർപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക